Image

പ്രവാസി മൃതദേഹം: പുതിയ നിയമം മനുഷ്യത്വരഹിതം

Published on 09 July, 2017
പ്രവാസി മൃതദേഹം:  പുതിയ നിയമം മനുഷ്യത്വരഹിതം
റിയാദ്: പ്രവാസികള്‍ മരണപെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് എല്ലാ രേഖകളും ഹാജരാക്കി അനുമതി തേടണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് രാജ്യത്തെ വിമാനത്താവള ആരോഗ്യവിഭാഗത്തിന് നല്‍കിയ ഉത്തരവ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ദിവസങ്ങള്‍ എടുക്കുന്നതിന് കാരണമാകും രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തിന്റെ നട്ടെല്ലായ പ്രവാസികളെ മരിച്ചാലും വെറുതെ വിടില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം അത്യന്തം അപലപനീയവും മനുഷ്യത്വ രഹിതവുമാണെന്നും എത്രയും വേഗം പുതിയ നടപടി. 

കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ എത്രയുംവേഗം ഈ വിഷയത്തില്‍ ഇടപെട്ട് പ്രശനപരിഹാരം ഉണ്ടാക്കണമെന്ന് പ്രവാസിമലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി ആവിശ്യപെട്ടു

നിലവില്‍ മിക്ക വിദേശ രാജ്യങ്ങളില്‍ നിന്നും 24 മണിക്കൂറിനുള്ളില്‍ തന്നെ നാട്ടിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാനുള്ള സാഹചര്യമുണ്ട്. പുതിയ വ്യവസ്ഥ പ്രകാരം ഈ പ്രക്രിയ ദിവസങ്ങള്‍ മൃതദേഹങ്ങള്‍ വൈകിപ്പിക്കാന്‍ ഇട വരുത്തും. ചില രാജ്യങ്ങളില്‍ നിന്ന് എംബാമിങ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വിമാന ടിക്കറ്റ് ഹാജരാക്കണം. ഇതെല്ലാം മരണമടഞ്ഞ പ്രവാസികളുടെ ബന്ധുക്കളെയും അവരെ അതാത് രാജ്യങ്ങളില്‍ സഹായിക്കുന്ന പ്രവാസി ഇന്ത്യക്കാരായ സന്നദ്ധ പ്രവര്‍ത്തകരെയും ബുദ്ധിമുട്ടിക്കും.
 
അതുപോലെ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന കാര്‍ഗോ വസ്തുക്കള്‍ക്ക് നിലവില്‍ ഉണ്ടായിരുന്ന ആനുകൂല്യങ്ങള്‍ക്ക് മേല്‍ നികുതി ചുമത്തി പ്രവാസികളെ ദ്രോഹിക്കുന്ന നടപടിയും പിന്‍വലിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക