Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ സീറോ മലബാര്‍ നൈറ്റ്

ജോയിച്ചന്‍ പുതുക്കുളം Published on 09 July, 2017
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ സീറോ മലബാര്‍ നൈറ്റ്
ഷിക്കാഗോ: ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ജൂലൈ ഏഴാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് തിരുനാളിനു ഒരുക്കമായി സീറോ മലബാര്‍ നൈറ്റ് നടത്തപ്പെട്ടു.

5 മണിക്ക് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെട്ട ആഘോഷമായ റാസ കുര്‍ബാനയില്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ സാന്നിധ്യത്തില്‍, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് മുഖ്യ കാര്‍മികത്വം വഹിച്ചു. ബിഷപ്പ് മാര്‍ ജോസഫ് അരുമച്ചാടത്ത്, വികാരി ജനറാള്‍ റവ.ഡോ. അഗസ്റ്റിന്‍ പായ്ക്കാപ്പറമ്പില്‍, ഫാ. ജോര്‍ജ് മാളിയേക്കല്‍, ഫാ. പോള്‍ ചാലിശേരി, ഫാ. വില്‍സണ്‍ കണ്ടങ്കേരി, ഫാ. ഫ്രാന്‍സീസ് നമ്പ്യാപറമ്പില്‍, ഫാ. ബോബി വട്ടപ്പുറത്ത്, ഫാ. റ്റോം മക്കാര്‍ത്തി, ഫാ. ബില്‍ കോണ്‍വേ, ഫാ. ബെഞ്ചമിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് വൈകിട്ട് 8 മണിക്ക് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസികളെ സാക്ഷിയാക്കി ഇടവകയിലെ പ്രഗത്ഭരായ കലാകാരന്മാര്‍ അണിയിച്ചൊരുക്കിയ കലാമേള നടത്തപ്പെട്ടു.

വികാരി ജനറാള്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ.ഡോ. ജയിംസ് ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ പാപ്പച്ചന്‍ മൂലയില്‍, കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍, സിബി പാറേക്കാട്ട്, പോള്‍ വടകര, ജോസഫ് കണിക്കുന്നേല്‍ എന്നിവരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും, വിവിധ ഭക്തസംഘടനാ ഭാരവാഹികളും തിരുനാള്‍ മോടിയാക്കാന്‍ നേതൃത്വം നല്‍കി.

ഇടവകയിലെ അള്‍ത്താര സംഘം വിശുദ്ധ കര്‍മ്മ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ സീറോ മലബാര്‍ നൈറ്റ്ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ സീറോ മലബാര്‍ നൈറ്റ്ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ സീറോ മലബാര്‍ നൈറ്റ്ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ സീറോ മലബാര്‍ നൈറ്റ്ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ സീറോ മലബാര്‍ നൈറ്റ്ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ സീറോ മലബാര്‍ നൈറ്റ്ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ സീറോ മലബാര്‍ നൈറ്റ്ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ സീറോ മലബാര്‍ നൈറ്റ്ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ സീറോ മലബാര്‍ നൈറ്റ്ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൗഢഗംഭീരമായ സീറോ മലബാര്‍ നൈറ്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക