Image

ധ്യാന്‍ ശ്രീനിവാസന്റെ ആദ്യസംവിധാന സംരംഭം, അജു വര്‍ഗ്ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ;ലൗ ആക്ഷന്‍ ഡ്രാമയുടെ വിശേഷങ്ങള്‍

Published on 09 July, 2017
ധ്യാന്‍ ശ്രീനിവാസന്റെ ആദ്യസംവിധാന സംരംഭം, അജു വര്‍ഗ്ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ;ലൗ ആക്ഷന്‍ ഡ്രാമയുടെ വിശേഷങ്ങള്‍
നിവിന്‍ പോളിയും നയന്‍താരയും മുഖ്യ കഥാപാത്രങ്ങളായി ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലൗ ആക്ഷന്‍ ഡ്രാമ എന്ന് പേര് നിശ്ചയിച്ചു.നടന്‍ അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണിത്.

കൊച്ചിയിലെ ക്രൗണ്‍പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്. ചിത്രത്തില്‍ പ്രണയമുണ്ട്, വേണ്ടത്ര ആക്ഷനുണ്ട്, പിന്നെ ഡ്രാമയുമുണ്ടെന്ന് ധ്യാന്‍ പറഞ്ഞു.

ശ്രീനിവാസനും പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വടക്കുനോക്കി യന്ത്രം എന്ന സിനിമയിലെ തളത്തില്‍ ദിനേശന്‍, ശോഭ എന്നീ കഥാപാത്രങ്ങളായാണ് ഈ സിനിമയില്‍ നിവിനും നയന്‍താരയും എത്തുന്നതെന്നും എട്ട് വര്‍ഷം മുന്‍പ് താന്‍ ഒരുക്കിയ ഒരു ഹ്രസ്വചിത്രത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നും ധ്യാന്‍ പറഞ്ഞു.എന്നാല്‍, വടക്കുനോക്കി യന്ത്രത്തിന്റെ രണ്ടാംഭാഗമല്ല ഈ ചിത്രമെന്നും ധ്യാന്‍ വ്യക്തമാക്കി.

കുഞ്ഞിരാമായണം, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളില്‍ അജുവും ധ്യാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക