Image

ഖലം സംഗമവും സാസ്‌കാരിക വേദി പ്രഖ്യാപനവും

Published on 09 July, 2017
ഖലം സംഗമവും സാസ്‌കാരിക വേദി പ്രഖ്യാപനവും
 
ജിദ്ദ: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍എസ്സി) സാംസ്‌കാരിക വിഭാഗമായ കലാലയം ജിദ്ദ സെന്‍ട്രല്‍തല കലാലയം സാംസ്‌കാരിക വേദി പ്രഖ്യാപനവും പദ്ധതി വിളംബരവും വെള്ളിയാഴ്ച ഷറഫിയ്യ ഹില്‍ട്ടോപ്പ് ഹോട്ടലില്‍ നടന്നു. അബ്ദുല്‍ നാസര്‍ അന്‍വരി ഉത്ഘാടനം നിര്‍വഹിച്ചു. ഗഫൂര്‍ മാസ്റ്റര്‍ പൊന്നാട് പദ്ധതി അവതരണം നടത്തി.

മനുഷ്യനുള്ളിടത്തോളം എഴുത്തും വായനയും നിലനില്‍ക്കും. വിശുദ്ധ ഖുര്‍ആന്‍ ആരാധനകളെ കുറിച്ചോ മറ്റു നിയമങ്ങളെ കുറിച്ചോ പറയുന്നതിന് മുന്നേ പ്രതിപാദിച്ചത്, വായനയെയും എഴുത്തിനെയും കുറിച്ചാണെന്നത് അവകളുടെ പ്രാധാന്യം എടുത്തു കാണിക്കുന്നുവെന്ന് ആര്‍ എസ് സിയുടെ ഹോം പേജ് ലോഞ്ചിംഗ് നിര്‍വഹിച്ച് സംസാരിച്ച പ്രശസ്ത എഴുത്തുകാരന്‍ ഉസ്മാന്‍ ഇരിങ്ങാട്ടിരി സൂചിപ്പിച്ചു.
യഹ് യ വളപട്ടണം സ്വാഗതവും ഷഫീഖ് തയ്യുര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി. പെരുവല്ലൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക