Image

മൃതദേഹത്തോട് ക്രൂരത ചെയ്യാനുള്ള നിയമം റദ്ദുചെയ്യുക: മാവേലിക്കര പ്രവാസി അസോസിയേഷന്‍

Published on 09 July, 2017
മൃതദേഹത്തോട് ക്രൂരത ചെയ്യാനുള്ള നിയമം റദ്ദുചെയ്യുക: മാവേലിക്കര പ്രവാസി അസോസിയേഷന്‍
കുവൈത്ത് സിറ്റി : പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തുന്നതിന് രണ്ടു ദിവസം മുന്പ് മരണസര്‍ട്ടിഫിക്കറ്റ് നാട്ടിലെ എയര്‍പോര്‍ട്ടില്‍ എത്തിക്കണമെന്ന പുതിയ നിയമം അടിയന്തിരമായി റദ്ദുചെയ്യണമെന്ന് മാവേലിക്കര പ്രവാസി അസോസിയേഷന്‍ കുവൈത്ത് കമ്മറ്റി ആവശ്യപ്പെട്ടു.

അകാലത്തില്‍ മരണമടയുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തോട് കാണിക്കുന്ന അനീതി യായാണ് ഇത്തരം നിയമങ്ങളെ കാണാന്‍ കഴിയൂഎന്നു കമ്മറ്റി വിലയിരുത്തി. വിദേശത്ത് മരണപ്പെടുന്ന മുഴുവന്‍ പ്രവാസിയുടെയും മൃതദേഹങ്ങള്‍ മണിക്കൂറുകള്‍ക്കകം നാട്ടിലെത്തിക്കാനുള്ള സംവിദാനങ്ങളാണ് എംബസികള്‍ മുഖേന സര്‍ക്കാര്‍ നടപ്പിലാക്കേണ്ടത്. കുവൈത്തില്‍ പല വ്യക്തികളും സംഘടനകളും ഇടപെട്ടു മരണമടയുന്ന ആളുകളുടെ മൃതശരീരം വളരെ വേഗം നാട്ടിലയച്ചു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ,ഇത്തരം ക്രൂര നിയമങ്ങള്‍ക്കെതിരെ മുഴുവന്‍ പ്രവാസികളും, ജനപ്രതിനിധികളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഭാരവാഹികളായ പ്രസിഡന്റ് സക്കീര്‍ പുത്തന്‍ പാലത്ത് ,ആക്ടിങ് സെക്രട്ടറി മനോജ് റോയ് ,അഡ്വൈസറി ബോര്‍ഡ് മെന്പര്‍ മാരായ മനോജ് മാവേലിക്കര, ജിജു ലാല്‍ ,ബാബു വര്‍ഗീസ് ,രക്ഷാധികാരിമാരായ മോന്‍സി മാവേലിക്കര, ഷംസു താമരക്കുളം എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക