Image

പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

Published on 09 July, 2017
പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താലിനു സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. താഴെ വെട്ടിപ്പുറത്ത് ആര്‍.എസ്.എസ് സംഘടിപ്പിച്ച ഗുരുദക്ഷിണ എന്ന പരിപാടിക്ക് നേരെ ഡി.വൈ.എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്നും പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്നും ആരോപിച്ചാണ് ഹര്‍ത്താല്‍. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 12 ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ വന്ന വാഹനങ്ങളും പിടിച്ചെടുത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക