Image

ദല്‍ഹി നിവാസികള്‍ക്ക്‌ സ്വകാര്യ ആശുപത്രികളില്‍ 52 പ്രധാന സര്‍ജറികള്‍ സൗജന്യമാക്കി കെജ്‌രിവാള്‍ സര്‍ക്കാര്‍

Published on 09 July, 2017
ദല്‍ഹി നിവാസികള്‍ക്ക്‌ സ്വകാര്യ ആശുപത്രികളില്‍ 52 പ്രധാന സര്‍ജറികള്‍ സൗജന്യമാക്കി കെജ്‌രിവാള്‍ സര്‍ക്കാര്‍


ന്യൂദല്‍ഹി: ദല്‍ഹി സ്വദേശികള്‍ക്കുള്ള സൗജന്യ ശസ്‌ത്രക്രിയാപദ്ധതിക്ക്‌ അരവിന്ദ്‌ കെജ്‌രിവാള്‍ സര്‍ക്കാര്‍ ശനിയാഴ്‌ച തുടക്കമിട്ടു. പുതിയ പദ്ധതി പ്രകാരം ദല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ 52 പ്രധാന സര്‍ജറികള്‍ സൗജന്യമായി ചെയ്‌തു നല്‍കും.

52 സര്‍ജറികളില്‍ ഹാര്‍ട്ട്‌ ബൈപ്പാസ്‌, 17 തരം വൃക്ക സര്‍ജറികള്‍ തുടങ്ങിയവ ഉള്‍പ്പെടും. ഗുര്‍ഗൗണ്‍, നോയിഡ, ഗാസിയാബാദ്‌ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ നിന്നും രോഗികള്‍ക്ക്‌ ഈ സേവനം ലഭ്യമാകും.

വരുമാനഭേദമന്യേ എല്ലാ രോഗികളെയും ലക്ഷ്യമിട്ടാണ്‌ പദ്ധതിയെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്ക്‌ 30 ദിവസങ്ങള്‍ക്കുശേഷം ഡേറ്റ്‌ ലഭിച്ചവര്‍ക്കാണ്‌ ഈ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികളെ സമീപിക്കാന്‍ കഴിയുക.

`വരുമാനഭേദമന്യേ ജനങ്ങള്‍ക്ക്‌ മികച്ച ആരോഗ്യവിദ്യാഭ്യാസസൗകര്യങ്ങള്ഉറപ്പുവരുത്തണമെന്നാണ്‌ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്‌. രോഗികള്‍ക്ക്‌ സൗജന്യമായി ഏറ്റവും നല്ല ചികിത്സ ലഭിക്കുമെന്ന്‌ ദല്‍ഹി സര്‍ക്കാര്‍ ഉറപ്പുനല്‍കുകയാണ്‌. അതുകൊണ്ട്‌ ഈ ആശങ്കപ്പെടേണ്ടതില്ല.' മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക