Image

ലണ്ടനിലെ കാംഡന്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

Published on 09 July, 2017
ലണ്ടനിലെ കാംഡന്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം

ലണ്ടന്‍: ലണ്ടനിലെ കാംഡന്‍ ലോക്‌ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. മാര്‍ക്കറ്റ്‌ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ മൂന്നാം നിലയില്‍ നിന്നാണ്‌ തീ പടര്‍ന്നതെന്നാണ്‌ വിവരം. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. എട്ട്‌ അഗ്‌നിശമനസേനാ യൂണിറ്റുകളിലായി 60ലേറെ ഉദ്യോഗസ്ഥരാണ്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌.

തീപടര്‍ന്ന കെട്ടിടത്തിന്റെ മുകളിലത്തെ മൂന്ന്‌ നിലകളും പൂര്‍ണമായും കത്തിനശിച്ചു. 2008ല്‍ ഈ മാര്‍ക്കറ്റില്‍ സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായിരുന്നു. അന്ന്‌, തീയിലമര്‍ന്ന മാര്‍ക്കറ്റ്‌ പിന്നീട്‌ മാസങ്ങളോളം അടച്ചിട്ടിരുന്നു. ആയിരത്തിലേറെ കടകളും മറ്റ്‌ സ്റ്റാളുകളുമാണ്‌ ഈ മാര്‍ക്കറ്റലുള്ളത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക