Image

എയര്‍ ഇന്ത്യയുടെ ആഭ്യന്തരസര്‍വീസില്‍ ഇനി സസ്യാഹാരം മാത്രം

Published on 10 July, 2017
എയര്‍ ഇന്ത്യയുടെ ആഭ്യന്തരസര്‍വീസില്‍ ഇനി സസ്യാഹാരം മാത്രം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ- ആഭ്യന്തരസര്‍വീസുകളിലെ ഇക്കോണമി ക്‌ളാസുകളില്‍ ഇനി സസ്യാഹാരം മാത്രം. ഒരു മണിക്കൂറിനും ഒന്നര മണിക്കൂറിനും ഇടയില്‍ സര്‍വീസ്‌ പൂര്‍ത്തിയാക്കുന്ന വിമാനങ്ങളിലാണ്‌ പുതിയ നിയമം നടപ്പിലാക്കുന്നത്‌.

 അതേസമയം ബിസിനസ്‌, എക്‌സിക്യൂട്ടീവ്‌ ക്‌ളാസുകളില്‍ തുടര്‍ന്നും മാംസാഹാരം വിതരണം ചെയ്യും. ചെലവു ചുരുക്കലിന്റെ ഭാഗമായാണ്‌ പുതിയ തീരുമാനമെന്ന്‌ എയര്‍ ഇന്ത്യ അവകാശപ്പെടുന്നു.

ഇത്‌ സംബന്ധിച്ച്‌ എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ സര്‍ക്കുലര്‍ നല്‍കി. ഉച്ചഭക്ഷണത്തിന്റെയും വൈകുന്നേരത്തെ ഭക്ഷണത്തിന്റെയും സമയത്തുള്ള സര്‍വീസുകളില്‍ ചായയും കാപ്പിയും ഒഴിവാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക