Image

കണ്ണൂര്‍ മെഡി. പ്രവേശനം: വിധി ശരിവച്ച്‌ സുപ്രീംകോടതി

Published on 10 July, 2017
കണ്ണൂര്‍ മെഡി. പ്രവേശനം: വിധി ശരിവച്ച്‌ സുപ്രീംകോടതി

ന്യൂദല്‍ഹി: കണ്ണൂരിലെ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി ശരിവച്ചു. വിധി പുന:പരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ്‌ കോടതിയുടെ ഉത്തരവ്‌.

മാര്‍ച്ചിലാണ്‌ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ 150 സീറ്റുകളിലും പാലക്കാട്‌ കരുണ മെഡിക്കല്‍ കോളേജിലെ 30 സീറ്റുകളിലും സുപ്രീംകോടതി പ്രവേശനം റദ്ദാക്കിയത്‌. പ്രവേശന നടപടി സുതാര്യമല്ലെന്നും സുപ്രീംകോടതി വിധി ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണു പ്രവേശനം റദ്ദാക്കിയത്‌.

 പ്രവേശനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവയ്‌ക്കുകയായിരുന്നു. പ്രവേശനം നടന്നു കഴിഞ്ഞ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതി പഠനം തുടരാന്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ വിദ്യാര്‍ത്ഥികള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്‌.

എന്നാല്‍ പ്രവേശനം റദ്ദാക്കിയത്‌ പുന: പരിശോധിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലെന്ന്‌ കോടതി പറഞ്ഞു. കൃത്രിമ രേഖകളുണ്ടാക്കിയാണ്‌ മാനേജ്‌മെന്റുകള്‍ പ്രവേശനം നടത്തിയതെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സുപ്രീംകോടതി പ്രവേശനം റദ്ദാക്കിയത്‌. മാനേജ്‌മെന്റുകള്‍ക്കെതിരെ നടപടി എടുക്കേണ്ടതാണെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ്‌ റോയ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ വാക്കാല്‍ നിരീക്ഷിച്ചിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക