Image

നടിയെ ആക്രമിച്ച കേസില്‍ രഹസ്യമൊഴി എടുക്കണമെന്ന്‌ പള്‍സര്‍സുനി

Published on 10 July, 2017
നടിയെ ആക്രമിച്ച കേസില്‍ രഹസ്യമൊഴി എടുക്കണമെന്ന്‌ പള്‍സര്‍സുനി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ രഹസ്യ മൊഴി നല്‍കുമെന്ന്‌ പ്രധാനപ്രതി പള്‍സര്‍ സുനി. ഈ മാസം പത്തൊമ്പതിന്‌ ഇത്‌ സംബന്ധിച്ച അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ അപേക്ഷ നല്‍കും.
ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ സുനിയുടെ കസ്റ്റഡി കാലാവധി ഇന്ന്‌ അവസാനിക്കും. 

അതിനിടെ ഫോണ്‍ ഉപയോഗിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത സുനിയെ ചോദ്യം ചെയ്‌തത്‌ നടിയെ ആക്രമിച്ച കേസിലെന്ന്‌ ആരോപണവുമായി സുനിയുടെ അഭിഭാഷകന്‍. തെളിവെടുപ്പിന്‌ കോയമ്പത്തൂരില്‍ കൊണ്ടുപോകണമെന്നാണ്‌ അന്വേഷണ സംഘം കോടതിയില്‍ പറഞ്ഞത്‌.

 എന്നാല്‍ കേരളത്തിന്‌ പുറത്ത്‌ കൊണ്ടുപോയില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രൈഞ്ച്‌ എസ്‌പിക്കെതിരെ നടപടിവേണമെന്നും സുനിയുടെ അഭിഭാഷകര്‍ പറഞ്ഞു.പള്‍സര്‍ സുനി, സഹതടവുകാരായ വിഷ്‌ണു, കോട്ടയം സ്വദേശി സുനില്‍, വിപിന്‍ ലാല്‍ എന്നിവരെ കാക്കനാട്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കും.

പള്‍സര്‍ സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചത്‌ തെളിയിക്കാനുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന്‌ ലഭിച്ചെന്നാണ്‌ സൂചന. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക