Image

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ്‌ അറസ്റ്റില്‍

Published on 10 July, 2017
 നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ്‌ അറസ്റ്റില്‍
 നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ്‌ അറസ്റ്റില്‍. ഇന്നുരാവിലെ ദിലീപിനെ രണ്ടാമത്‌ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. പുലര്‍ച്ചെയാണ്‌ ആലുവയിലെ വീട്ടില്‍ നിന്നും ദിലീപിനെ പൊലീസ്‌ വിളിച്ചുവരുത്തുന്നത്‌. 

കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക്‌ ശേഷമാണ്‌ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. നടി ആക്രമിക്കപ്പെട്ടതായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ്‌ ദിലീപിനെ അറസ്റ്റ്‌ ചെയ്‌തത്‌. നേരത്തെ ഇതുമായി ബന്ധപ്പെട്ട്‌ ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂറോളം പൊലീസ്‌ ചോദ്യം ചെയ്‌തിരുന്നു. വീണ്ടും ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ്‌ അറിയിച്ചിരുന്നു.

ഇതിന്‌ പിന്നാലെയാണ്‌ ഇന്ന്‌ കസ്റ്റഡിയില്‍ എടുത്തതും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്‌തതും വൈകിട്ടോടെ അറസ്റ്റ്‌ രേഖപ്പെടുത്തുന്നതും. മുഖ്യമന്ത്രിയുടെ ഓഫീസ്‌ ദിലീപിനെ അറസ്റ്റ്‌ ചെയ്‌ത കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്‌. ആലുവ പൊലീസ്‌ ക്ലബ്ബിലാണ്‌ ദിലീപുളളത്‌. തെളിവുകള്‍ സ്ഥിരീകരിച്ച ശേഷമാണ്‌ ദിലീപിന്റെ അറസ്റ്റ്‌ ഉണ്ടാകുന്നത്‌. 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക