Image

ചിക്കാഗോ കെ,സി.എസ് വാര്‍ഡുകളുടെ സമ്മര്‍ഫെസ്റ്റ് 2017 ജൂലൈ 16 ഞായറാഴ്ച

ജോണിക്കുട്ടി പിള്ളവീട്ടില്‍ Published on 10 July, 2017
ചിക്കാഗോ കെ,സി.എസ് വാര്‍ഡുകളുടെ സമ്മര്‍ഫെസ്റ്റ് 2017 ജൂലൈ 16 ഞായറാഴ്ച
ചിക്കാഗോ: ചിക്കാഗോ കെ.സി.എസ് വാര്‍ഡ് 2-ന്റെ നേതൃത്വത്തില്‍ 2017 ഫെബ്രുവരിയില്‍ ഇദംപ്രഥമമായി നടത്തപ്പെട്ട വാര്‍ഡ് തല കൂട്ടായ്മയുടെ വിജയത്തിനുശേഷം, കെ.സി.എസ് വെസ്റ്റ്, സൗത്ത് വെസ്റ്റ് വാര്‍ഡുകളായ വാര്‍ഡ് 1,2,3 എന്നീവയുടെ ഒത്തുചേരലിനായി സമ്മര്‍ഫെസ്റ്റ് 2017 ജൂലൈ 16 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ഡൗണേഴ്‌സ് ഗ്രോവിലുള്ള ഹിഡന്‍ ലെയ്ക് ഫോറസ്റ്റ് പ്രിസേര്‍വ് പിക്‌നിക്ക് ലൊക്കേഷനില്‍ വച്ചു നടത്തപ്പെടുന്നു.

ഫെബ്രുവരിയില്‍ നടത്തപ്പെട്ട വിന്റര്‍ഫെസ്റ്റ് 2017-ന് വളരെ മികച്ച പ്രതികരണമായിരുന്നു ക്‌നാനായ കുടുംബങ്ങള്‍ നല്‍കിയത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ക്‌നാനായ കുടുംബങ്ങള്‍ക്ക് യാത്രാക്ലേശങ്ങള്‍ ഒഴിവാക്കി അതിവേഗം എത്തിച്ചേരാവുന്ന ഒരു ലൊക്കേഷനാണ് സമ്മര്‍ഫെസ്റ്റ് 2017-നായി തെരഞ്ഞെടുത്തിരിക്കുന്നത്. 393 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഹിഡന്‍ ലേയ്ക്ക് ഫോറസ്റ്റ് പ്രിസേര്‍വ് പാര്‍ക്ക്, I 355, I 88 എന്നീ ഹൈവേകളോട് ചേര്‍ന്ന് കിടക്കുന്നതും പിക്‌നിക്ക് ആന്‍ഡ് ഗെയിംസ് ഗ്രൗണ്ട്, ഷെല്‍ട്ടര്‍, ഫിഷിംഗ്, ബോട്ടിംഗ്, ഹൈക്കിംഗ്, സൈക്ലിംഗ് & വാക്കിംഗ് ട്രയല്‍, ഓണ്‍സൈറ്റ് ഗ്രില്‍, റസ്റ്റ് റൂമുകള്‍ എന്നീ സൗകര്യങ്ങളോടു കൂടിയതുമാണ്. ക്‌നാനായ കുടുംബങ്ങള്‍ ഒന്നുചേരുന്നതിനും, മനോഹരമായ ഒരു ദിവസം കുട്ടികളോടും കുടുംബാംഗങ്ങളോടുമൊപ്പം പ്രകൃതിയോട് ചേര്‍ന്ന് പങ്കുവെയ്ക്കുന്നതിനും എല്ലാ ക്‌നാനായ കുടുംബങ്ങളേയും, വിശിഷ്യ ഈ വാര്‍ഡുകളില്‍ പുതുതായി താമസിക്കുന്ന നാട്ടില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നിട്ടുള്ള എല്ലാവരേയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി ഓളിയില്‍ (630 487 0415), ജയ്‌മോന്‍ നന്ദികാട്ട് (630 696 0001) എന്നിവരുമായി ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക