Image

ഗൂഢാലോചന നടന്നത്‌ 2013 ല്‍

Published on 10 July, 2017
ഗൂഢാലോചന നടന്നത്‌ 2013 ല്‍
കൊച്ചി ; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ്‌ ആദ്യം മുതല്‍ തന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. റിയല്‍ എസ്റ്റേറ്റ്‌ ബന്ധമാണ്‌ നടിയെ ആക്രമിക്കുന്നതിലേക്ക്‌ നയിച്ചതെന്ന സൂചന ആദ്യം തന്നെ ഉണ്ടായിരുന്നു. എന്നാല്‍ നടിയോടുള്ള വ്യക്തിപരമായ വൈരാഗ്യമാണ്‌ കൃത്യം നടത്താന്‍ പ്രേരിപ്പിച്ചതെന്ന്‌ ദിലീപ്‌ ചോദ്യം ചെയ്യലില്‍ പൊലീസിനോട്‌ സമ്മതിച്ചതായാണ്‌ സൂചന.

2013 മുതല്‍ ആക്രമണത്തിന്‌ പദ്ധതിയിട്ടിരുന്നു എന്നാണ്‌ വിവരം. 2013 ല്‍ കേരളത്തിന്‌ പുറത്ത്‌ വെച്ച്‌ പള്‍സര്‍ സുനി പദ്ധതിയിട്ടെങ്കിലും അത്‌ പാളുകയായിരുന്നു. അതിന്‌ ശേഷം ഒരു തവണ കൂടി നടിക്കെതിരെ ആക്രമണത്തിന്‌ ശ്രമം നടന്നു. അവസാനം നടി ആക്രമിക്കപ്പെടുകയായിരുന്നു.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ രണ്ട്‌ മണിക്കൂറുകളോളം ചോദ്യം ചെയ്‌ത ശേഷമാണ്‌ ദിലീപിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌. നാദിര്‍ഷായും പൊലീസില്‍ കസ്റ്റഡിയിലാണ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക