Image

നാദിര്‍ഷായെയും അറസ്റ്റ്‌ ചെയ്‌തേക്കും; മൂന്നുപേര്‍ കസ്റ്റഡിയിലെന്ന്‌ സൂചന

Published on 10 July, 2017
നാദിര്‍ഷായെയും അറസ്റ്റ്‌ ചെയ്‌തേക്കും; മൂന്നുപേര്‍ കസ്റ്റഡിയിലെന്ന്‌ സൂചന

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ നാദിര്‍ഷായും അറസ്റ്റ്‌ ചെയ്‌തേക്കും. നാദിര്‍ഷായെ പൊലീസ്‌ കസ്റ്റഡിയില്‍ എടുക്കുകയും രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുന്നുവെന്നാണ്‌ ലഭിക്കുന്ന വിവരങ്ങള്‍. ഇന്നു പുലര്‍ച്ചെയോടെയാണ്‌ നടന്‍ ദിലീപിനെ കസ്റ്റഡിയില്‍ എടുത്തത്‌. 

ആലുവ പൊലീസ്‌ ക്ലബ്ബില്‍ ദിലീപിനെ എത്തിക്കുകയും ചെയ്‌തിട്ടുണ്ട്‌. നടന്‍ നാദിര്‍ഷായുടെ കാര്യത്തില്‍ പൊലീസ്‌ ഇതുവരെ കസ്റ്റഡി വാര്‍ത്തകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. മറ്റ്‌ രണ്ടുപേര്‍ കസ്റ്റഡിയിലെന്നാണ്‌ സൂചന. ഐജി ദിനേന്ദ്രകശ്യപിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്‌ എഡിജിപി ബി സന്ധ്യയാണ്‌ മേല്‍നോട്ടം വഹിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക