Image

മഞ്ജിമ യുവനടനുമായി പ്രണയത്തില്‍

Published on 10 July, 2017
മഞ്ജിമ യുവനടനുമായി പ്രണയത്തില്‍
 
ബാലതാരമായി എത്തിയതിന് ശേഷം ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്റെ നായികയായി എത്തിയ താരമാണ് മഞ്ജിമ മോഹന്‍. വടക്കന്‍ സെല്‍ഫിക്ക് ശേഷം തമിഴിലാണ് മഞ്ജിമ ശ്രദ്ധ കേന്ദ്രീകരിച്ചത്. തമിഴിലില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചിരിക്കുകയാണ് താരം. മഞ്ജിമ തമിഴ് യുവ നടനുമായ് പ്രണയത്തിലെന്നാണ് വാര്‍ത്തകള്‍.

വേലയില്ലാ പട്ടധാരി എന്ന ചിത്രത്തില്‍ ധനുഷിന്റെ അനുജനായി എത്തിയ ഋഷി കേശനുമായി മഞ്ജിമ മോഹന്‍ പ്രണയത്തിലാണെന്നാണ് തമിഴിലെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലൂടെയാണ് ഋഷികേശിന്റെ അരങ്ങേറ്റം. തുടര്‍ന്ന് റം എന്ന ചിത്രത്തിലും അഭിനയിച്ചു. വേലയില്ല പട്ടധാരിയുടെ രണ്ടാം ഭാഗത്തിലും ഋഷികേശ് എത്തുന്നുണ്ട്. ഈ മൂന്ന് ചിത്രങ്ങള്‍ മാത്രമേ ഋഷികേശ് ഇതുവരെ ചെയ്തിട്ടുള്ളൂ..

ഇരുവരും ഒരുമിച്ച് സിനിമകള്‍ ചെയ്തിട്ടില്ല, പക്ഷെ നല്ല സുഹൃത്തുക്കളാണ്. കോഫി ഡേ എന്നും മറ്റും പറഞ്ഞ് ഇരുവര്‍ക്കും പുറത്ത് കറങ്ങി നടക്കലാണ് പണിയെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിലൂടെ, ചിമ്പുവിന്റെ നായികയായിട്ടാണ് മഞ്ജിമ തമിഴ് സിനിമാ ലോകത്ത് എത്തിയത്. ഈ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലും മഞ്ജിമ തന്നെയായിരുന്നു നായിക.

വിക്രം പ്രഭുവിനൊപ്പം അഭിനയിച്ച സാത്രിയന്‍ എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയത്. ഉദയ് നിധിയ്‌ക്കൊപ്പം ഇപ്പടൈ വെല്ലും എന്ന ചിത്രത്തിലാണ് നിലവില്‍ താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക