Image

ജി20 ഉച്ചകോടിക്ക് നിരാശാജനകമായ അന്ത്യം

Published on 10 July, 2017
ജി20 ഉച്ചകോടിക്ക് നിരാശാജനകമായ അന്ത്യം

ഹാംബുര്‍ഗ്: വ്യാപാര കരാറും കാലാവസ്ഥാ വ്യതിയാനവും അടക്കമുള്ള സുപ്രധാന വിഷയങ്ങളില്‍ ഇളവ് നല്‍കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്നദ്ധമായിട്ടും കടുത്ത നിലപാടുകളില്‍ കടുകിട മാറ്റം വരുത്താതെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മടങ്ങി. ജി20 ഉച്ചകോടിക്ക് പ്രതീക്ഷിച്ചതുപോലെ നിരാശാനകമായ അന്ത്യം.

ഇതിനിടെ, ട്രംപിന്റെ നിലപാടുകള്‍ ചെറുതെങ്കിലും അസ്വാസ്ഥ്യജനകമായ പിന്തുണകള്‍ ഉയര്‍ന്നു തുടങ്ങുന്നതും യൂറോപ്പിന് അശുഭ വാര്‍ത്തയാകുന്നു. പാരീസ് ഉടന്പടി അംഗീകരിക്കുമെന്ന് ഉറപ്പൊന്നും പറയാനാകില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. യൂറോപ്പിലെ ഒന്നിലേറെ അയല്‍ക്കാരുമായ പല വിഷയങ്ങളില്‍ തുടരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഇതിലേക്കു കൂടി വലിച്ചിഴയ്ക്കാനാണ് ഉര്‍ദുഗാന്‍ ശ്രമിക്കുന്നത്. ഇതിനിടെ സുപ്രധാന ചര്‍ച്ചയ്ക്കിടെ ട്രംപ് എഴുന്നേറ്റു പോയതും, മകള്‍ ഇവാങ്ക അദ്ദേഹത്തിന്റെ കസേരയില്‍ കയറിയിരുന്നതും മറ്റു നേതാക്കളെ അസ്വസ്ഥരാക്കി. 

വ്യക്തമായ പൊതു പ്രസ്താവന പോലും പുറപ്പെടുവിക്കാന്‍ കഴിയാതെയാണ് ഉച്ചകോടി സമാപിച്ചിരിക്കുന്നത്. പാരീസ് ഉടന്പടിയുടെയും സ്വതന്ത്ര വ്യാപാര കരാറിന്റെയും കാര്യത്തില്‍ യുഎസിന്റെ നിലപാടുകള്‍ തത്വത്തില്‍ അംഗീകരിക്കുന്ന തരത്തില്‍ പ്രസ്താവന തയാറാക്കിയതോടെ ഇതിന് പൊതു സ്വഭാവം നഷ്ടപ്പെടുകയായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക