Image

ബത്ത തീപിടുത്തം; ജനകീയ സമിതിയുടെ ധനസഹായം വിതരണം ചെയ്തു

Published on 10 July, 2017
ബത്ത തീപിടുത്തം; ജനകീയ സമിതിയുടെ ധനസഹായം വിതരണം ചെയ്തു

 
റിയാദ്: ബത്തയിലെ ബത്ത കൊമേര്‍ഷ്യല്‍ സെന്ററിലുണ്ടായ വന്‍ അഗ്‌നിബാധയെ തുടര്‍ന്ന് സര്‍വ്വതും നഷ്ടപ്പെട്ട ബിസിനസ് സ്ഥാപനങ്ങളിലെ നൂറ്റിനാല്‍തോളം ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എന്‍.ആര്‍.കെ ഫോറത്തിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ജനകീയ സമിതി സ്വരൂപിച്ച ധനസഹായം വിതരണം ചെയ്തു.കഴിഞ്ഞ രണ്ടാഴ്ച്ച മുന്പുണ്ടായ വന്‍ തീപിടുത്തത്തില്‍ കൊമേഴ്ഷ്യല്‍ സെന്റര്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. റിയാദ് റമദ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ധനസഹായം നല്‍കി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ഷഹീം മുഹമ്മദുണ്ണി നിര്‍വ്വഹിച്ചു. ഇത്തരം വിഷമ ഘട്ടങ്ങളില്‍ പൊതുസമൂഹത്തിന്റെ കൂട്ടായ്മയിലൂടെ നടത്തുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും ഈ സംരഭത്തില്‍ ഭാഗവാക്കാകുവാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും എംഡി എം.എ. യൂസുഫലി അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
സിറ്റി ഫ്‌ളവര്‍ സിഇഒ ഫസലുറഹ്മാന്‍, നെസ്‌റ്റോ ബിഡിഎം നാസര്‍ കല്ലായി, ഷിഫ അല്‍ ജസീറ പോളിക്ലിനിക് റിയാദ് എഡിഎം അഷ്‌റഫ് വേങ്ങാട്ട്, പാരഗണ്‍ ഗ്രൂപ്പ് പ്രതിനിധി പയസ് മേചേരി, ബെഞ്ച് മാര്‍ക് പ്രതിനിധി സഹീര്‍, മഹാത്മ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രതിനിധി എം.ഡി അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവരും സഹായവിതരണം നടത്തി. 

മലക്ക ജ്വല്ലറി, മലബാര്‍ ഗോള്‍ഡ്, അല്‍ മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളും ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പ്രവാസ ലോകത്തെ മറ്റ് പ്രദേശങ്ങളില്‍ കാണാത്ത ഐക്യത്തോടെയുള്ള പ്രവര്‍ത്തനമാണ് എന്‍ആര്‍കെയുടെ നേതൃത്വത്തില്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ജനകീയ സമിതി നടത്തിയതെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. 

അപകടം ഉണ്ടായതിനെ തുടര്‍ന്ന് രൂപീകരിച്ച സമിതിക്ക് നേതൃത്വം നല്‍കുന്നതിന്ന് സന്മനസ് കാണിച്ച ടി.എം. അഹമ്മദ് കോയ, ഏതാണ്ട് മുപ്പത്തിഅഞ്ചു ലക്ഷത്തോളം രൂപ സംഭാവന നല്‍കിയ ലുലു ഗ്രൂപ്പ് എം.ഡി എം.എ.യൂസുഫലി, സാന്പത്തിക സഹായം നല്‍കിയ മറ്റ് സ്ഥാപന ഉടമകള്‍ തുടങ്ങിയവരുടെ പേര് പറഞ്ഞപ്പോള്‍ വന്‍ കരഘോഷത്തോടെയാണ് യോഗത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ നന്ദി അറിയിച്ചത്.ദുരന്തത്തില്‍ പ്രയാസം നേരിട്ടിട്ടും ജനകീയ സമിതിയുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ ഭഗവാക്കായ രവികുമാര്‍ ക്ലാസ്സിക് റെസ്റ്റാറന്റ്, റാഫി പാങ്ങോട്, മുജീബ് ഉപ്പട റോയല്‍ ട്രാവല്‍സ്, അഷ്‌റഫ് പാലത്തിങ്ങല്‍,സി.എച്ച്.അബ്ബാസ്, ഷാനവാസ് ആറളം, റഫീഖ് എന്നിവരെയും ചടങ്ങില്‍ നന്ദിയോടെ സ്മരിച്ചു.

സമിതി ചീഫ് കോ ഓര്‍ഡിനേറ്റര്‍ നാസര്‍ കാരന്തൂര്‍ ആമുഖ പ്രസംഗം നടത്തി. ആക്ടിംഗ് ചെയര്‍മാന്‍ എം.മൊയ്തീന്‍ കോയ അദ്ധ്യക്ഷത വഹിച്ചു. സമിതി ട്രഷറര്‍ റഷീദ് മേലേതില്‍, വൈസ് ചെയര്‍മാന്‍മാരായ സത്താര്‍ കായംകുളം, ഉദയഭാനു, സലിം കുമാര്‍, ഭാരവാഹികളായ തെന്നല മൊയ്തീന്‍ കുട്ടി, ബഷീര്‍ മാസ്റ്റര്‍, അലി ആലുവ, നവാസ് വെള്ളിമാട്കുന്ന്, ഷാജി കുന്നിക്കോട്, ഷാജി സോന, റാഫി പാങ്ങോട്, നോര്‍ക്ക സൗദി കണ്‍സല്‍ട്ടന്റ് ശിഹാബ് കൊട്ടുകാട്, എന്‍ആര്‍കെ. മുന്‍ ചെയര്‍മാന്‍ മുമ്മദലി മുണ്ടോടന്‍, ഇബ്രാഹിം സുബ്ഹാന്‍, കോയാമു ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ജിഫിന്‍ അരീക്കോട്, ഷമീര്‍ കുന്നുമ്മല്‍, സനൂപ് പയ്യന്നൂര്‍, സാം സാമുവല്‍ പാറക്കല്‍, മാള മുഹിയുദ്ദീന്‍, സൈനുദ്ധീന്‍ കൊച്ചി,ഷൈജു പച്ച, വിജയന്‍ നെയ്യാറ്റിന്‍കര, സക്കീര്‍ ദാനത്ത്, അബ്ദുല്‍ അസീസ് കോഴിക്കോട്, പി.കെ.സെയ്‌നുല്‍ ആബിദീന്‍,രാജന്‍ കാരിച്ചാല്‍,രാജന്‍ നിലന്പൂര്‍ തുടങ്ങിയവര്‍ ധനസഹായ വിതരണത്തിന് നേതൃത്വം നല്‍കി. സമിതി കണ്‍വീനര്‍ സലിം കളക്കര നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക