Image

നിര്‍ദ്ധന കുടുബത്തിന് പ്രവാസലോകത്ത് നിന്നും സഹായഹസ്തം

Published on 10 July, 2017
നിര്‍ദ്ധന കുടുബത്തിന് പ്രവാസലോകത്ത് നിന്നും സഹായഹസ്തം

 
കുവൈറ്റ്: അകാലത്തില്‍ പൊലിഞ്ഞ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന്‍ തുലാംപറന്പ് നോര്‍ത്ത് ബിജുവിന്റെ പറക്കമുറ്റാത്ത രണ്ടു കുട്ടികളും, രോഗിയായ അമ്മയും ഉള്‍പ്പെടുന്ന കുടുബത്തിന് ഏഴു ലക്ഷം രൂപ മുടക്കി സ്വപ്നഭവനം ഒരുക്കുന്നു.

കുവൈറ്റ് ഒഐസിസിയും ഗ്ലോബല്‍ ഇന്റര്‍നാഷണലും സംയുക്തമായി നിര്‍മ്മിക്കുന്ന വീടിന്റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല നിര്‍വ്വഹിച്ചു. ഭവനനിര്‍മ്മാണത്തിന്റെ ആദ്യഗഡുവായ രണ്ടുലക്ഷം രൂപ ശിലാസ്ഥപന ചടങ്ങില്‍ ബിജുവിന്റെ ഭാര്യ രജനിക്കു രമേഷ് ചെന്നിത്തല കൈമാറി.

ഭവനനിര്‍മ്മാണത്തിനും മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന ഗള്‍ഫ് മലയാളികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കുവൈറ്റ് ഒഐസിസിയും ഗ്ലോബല്‍ ഇന്റര്‍നാഷണലും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒഐസിസി ദേശീയ പ്രസിഡന്റ് വര്‍ഗ്ഗീസ് പുതുക്കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി മന്നാര്‍ അബ്ദുള്‍ ലത്തീഫ്, ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി എം.എ. ഹിലാല്‍, ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോസഫ് മാരമണ്‍, എം.കെ.വിജയന്‍, ജോണ്‍ തോമസ്, വിജയമ്മ പുന്നര്‍ മഠം, രാജേന്ദ്രകുറുപ്പ്, തോമസ് കുരുവിള മേപ്രല്‍, ഗിരീഷ് ചെന്നിത്തല എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക