Image

കേരള പോലീസിനൊരു ബിഗ് സല്യൂട്ട്: രമ്യ നമ്പീശന്‍

Published on 10 July, 2017
കേരള പോലീസിനൊരു ബിഗ് സല്യൂട്ട്: രമ്യ നമ്പീശന്‍
പോലീസിനെ അഭിനന്ദിച്ച് ആക്രമിക്കപ്പെട്ട നടിയുടെ ഉറ്റസുഹൃത്തും അഭിനേതാവുമായ രമ്യ നമ്പീശന്‍.
''സത്യം ജയിക്കുന്നു, കൂട്ടുകാരിയോടൊപ്പം അവസാനം വരെ.... കേരള പോലീസിനൊരു ബിഗ് സല്യൂട്ട്....'' തന്റെ ഫേസബുക്ക് പേജില്‍ രമ്യ കുറിച്ചു.

ആക്രമിക്കപ്പെട്ട നടി പോലീസിന് മൊഴി നല്‍കി പിന്നീട്  അഭയം പ്രാപിച്ചത് ആത്മമിത്രമായ രമ്യയുടെ വീട്ടിലായിരുന്നു. 

കുടുംബ വിഷയവുമായി ബന്ധപ്പെട്ടാണ് സിനിമാ താരങ്ങളുടെ ഡ്രൈവറായ പള്‍സര്‍ സുനിക്ക് താരം ക്വട്ടേഷന്‍ നല്‍കിയത് എന്നാണ് സൂചന. ക്വട്ടേഷന്‍ റിയല്‍ എസ്റ്റേറ്റ് വിഷയത്തിലല്ലെന്നും ദിലീപിന്റെ വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണെന്നും പോലീസ് വ്യക്തമാക്കി. 

ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
പള്‍സറുമായി ദിലീപിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. നേരത്തെ രണ്ടു തവണ നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സറുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയിരുന്നു. 

ഗൂഢാലോചനയ്ക്  ഒന്നാം പ്രതിയായ പള്‍സര്‍ സുനി ചെയ്ത എല്ലാ ക്രൂരതകള്‍ക്കുമുള്ള ശിക്ഷ ദിലീപും അനുഭവിക്കേണ്ടി വരും. ഒരുപക്ഷേ നടിയെ ഒന്നുവിരട്ടി വിട്ടേക്കാന്‍ മാത്രമേ പറഞ്ഞിട്ടുണ്ടാവുകയുള്ളുവെങ്കിലും ക്രൂരമായ ആക്രമണമാണ് ഉണ്ടായത്. 

കസ്റ്റഡിയിലുള്ള ദിലീപ് പോലീസുകാര്‍ നല്‍കിയ ഭക്ഷണം നിഷേധിച്ചതായി റിപ്പോര്‍ട്ട്.
ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെടുന്നതായി ദിലീപ് അറിയിച്ചതോടെ ഡോക്ടറെ പോലീസ് ക്ലബിലെത്തിച്ച് പരിശോധന നടത്തി. ആരോഗ്യനിലയില്‍ തൃപ്തിയുണ്ടെന്ന് ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്. 

വനിതാകൂട്ടായ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആക്രമിക്കപ്പെട്ട ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കാനാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആഗ്രഹിക്കുന്നത്. ഈ കേസന്വേഷണം തുടക്കം മുതലേ ഗൗരവത്തിലെടുത്ത് ഇത്രത്തോളം എത്തിച്ച പോലീസിലും ഗവണ്‍മെന്റിലും തുടര്‍ന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.
അന്വേഷണം പുരോഗമിക്കട്ടെ. തെളിവുകള്‍ സംസാരിക്കട്ടെ, സത്യം പുറത്തു വരട്ടെ. കണ്ണും കാതും തുറന്നു വച്ച് ഞങ്ങള്‍ ഇവിടെയുണ്ട്... പോരാടുന്നവള്‍ക്ക് പ്രതിരോധം തീര്‍ത്തു കൊണ്ട് ഈ സമരത്തിനൊരു അന്ത്യമുണ്ടാകും വരെ. ഇത് പിന്നാലെ വരുന്നവരുടെ അഭിമാന പോരാട്ടം കൂടിയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക