Image

ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

വറുഗീസ് പോത്താനിക്കാട് Published on 10 July, 2017
ഫാമിലി കോണ്‍ഫറന്‍സില്‍  പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്
ന്യൂയോര്‍ക്ക്: ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ സംഘാടകര്‍ പുറപ്പെടുവിച്ചു. കോണ്‍ഫറന്‍സ് വിജയത്തിനു വേണ്ടി ഇവയെല്ലാം കൃത്യമായി പാലിക്കണമെന്ന് ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത അറിയിച്ചു. 

മുതിര്‍ന്നവര്‍ക്കായി റവ. ഫാ.ഡോ. എം.ഒ ജോണ്‍ ക്ലാസെടുക്കം. യുവജനങ്ങള്‍ക്കായി സെന്റ് പീറ്റേഴ്‌സ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. ഡോണ റിസ്‌ക് ഇംഗ്ലീഷില്‍ ക്ലാസുകളെടുക്കും. എം.ജി.ഒ സി.എസ്.എം ഫോക്കസ് ഗ്രൂപ്പുകള്‍ക്കായി റവ.ഡീക്കന്‍ പ്രദീപ് ഹാച്ചറും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി റവ.ഡീക്കന്‍ ബോബി വറുഗീസും ക്ലാസുകള്‍ നയിക്കും. കോണ്‍ഫറന്‍സിന്റെ നടത്തിപ്പിനായി രൂപീകരിച്ച കമ്മിറ്റികള്‍ സജീവമായി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയ്ക്കു പുറമേ അത്മായ ട്രസ്റ്റി ജോര്‍ജ് പോളും വൈദിക ട്രസ്റ്റി റവ.ഫാ.ഡോ. എം.ഒ. ജോണ്‍ എന്നിവര്‍ ഫാമിലി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

കോണ്‍ഫറന്‍സിന് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് കോണ്‍ഫറന്‍സില്‍ പ്രവേശനമില്ല. സന്ദര്‍ശകരെയും അനുവദിക്കുന്നതല്ല. റവ. ഫാ. ഡോ വറുഗീസ് എം. ഡാനിയല്‍, അജിത തമ്പി എന്നിവര്‍ക്കാണ് രജിസ്‌ട്രേഷന്റെ ചുമതല. റീന സൂസന്‍ മാത്യൂസ്, ജേക്കബ് ജോസഫ്്, ഫിലിപ്പ് മാത്യു, ടിഫ്‌നി തോമസ് എന്നിവര്‍ക്കാണ് കോണ്‍ഫറന്‍സിനോടനുബന്ധിച്ചുള്ള എന്റര്‍ടെയ്ന്‍മെന്റ് പരിപാടികളുടെ ചുമതല. പരിപാടികള്‍ പങ്കെടുക്കാനുള്ളവര്‍ മുന്‍ കൂട്ടി തന്നെ ഈ വിഭാഗവുമായി ബന്ധപ്പെടണം. 

വിശുദ്ധ ബൈബിള്‍, കുര്‍ബാനക്രമം എന്നിവ കോണ്‍ഫറന്‍സിന് എത്തുന്നവര്‍ സ്വന്തം നിലയ്ക്ക് കരുതണം. നമസ്‌ക്കാരക്രമം കോണ്‍ഫറന്‍സില്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസില്‍ പങ്കെടുക്കുന്നവര്‍ അതിനു വേണ്ടതായ സാമഗ്രികള്‍- വസ്ത്രങ്ങള്‍ ഉള്‍പ്പെടെ ആവശ്യത്തിനു കൊണ്ടു വരണമെന്നു സംഘാടകര്‍ അറിയിച്ചു.
ജൂലൈ 12 ബുധനാഴ്ച മൂന്നിന് രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തുറക്കും. ചെക്ക് ഇന്‍ പായ്ക്കറ്റ് സ്വന്തമാക്കിയതിനു ശേഷം അനുവദിക്കപ്പെട്ട മുറികളിലേക്ക് പോകാവുന്നതാണ്. റൂമിന്റെ കീ, നെയിം ബാഡ്ജ്, വാട്ടര്‍ പാര്‍ക്ക് റിസ്റ്റ് ബാന്‍ഡ് എന്നിവ പായ്ക്കറ്റില്‍ ലഭ്യമാവും. 

ഘോഷയാത്രയ്ക്ക് വേണ്ടി ഓരോ ഏരിയയിലെ ദേവാലയങ്ങളില്‍ നിന്നുമുള്ളവര്‍ അതാത് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. പാര്‍ക്കിങ് ലോട്ടില്‍ നിന്നും വൈകിട്ട് 6.45-നാണ് എല്ലാവരും എത്തേണ്ടത്. ഏഴു മണിക്ക് ഘോഷയാത്ര ആരംഭിക്കും. എല്‍മോണ്ടിലുള്ള സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ക്വീന്‍സില്‍ നിന്നുമുള്ളവര്‍ അണിനിരക്കുന്ന ശിങ്കാരി മേളം ഉണ്ടായിരിക്കും. ഘോഷയാത്ര വര്‍ണ്ണാഭവും നിറപ്പകിട്ടാര്‍ന്നതുമായ വിധത്തില്‍ മനോഹരമാക്കാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ചുവപ്പ് നിറത്തിലുള്ള ബാനറിനു പിന്നിലായി റോക്ക്‌ലാന്‍ഡ് ഏരിയായില്‍ നിന്നുള്ള അംഗങ്ങള്‍ സ്ത്രീകളും പെണ്‍കുട്ടികളും ചുവപ്പുസാരിയോ ചുരിദാറോ ധരിക്കേണ്ടതാണ്. 

 പുരുഷന്‍മാരും ആണ്‍കുട്ടികളും ബ്ലാക് പാന്റ്‌സും വെളള ഷര്‍ട്ടും ചുവന്ന ടൈയും ധരിക്കണം. തൊട്ടുപിന്നാലെ വെസ്റ്റ് ചെസ്റ്റര്‍, ബ്രോങ്ക്‌സ് എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ നീല നിറത്തിലുള്ള സാരിയോ ചുരിദാറോ ധരിക്കണം. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്റും വെള്ള ഷര്‍ട്ടും നീല ടൈയുമാണ് ധരിക്കേണ്ടത്. ന്യൂജേഴ്‌സി, സ്റ്റാറ്റന്‍ ഐലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നു സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വേണ്ടി മഞ്ഞ സാരിയും ചുരിദാറും നിശ്ചയിച്ചിരിക്കുന്നു. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്റും വെള്ള ഷര്‍ട്ടും മഞ്ഞ ടൈയുമാണ് ധരിക്കേണ്ടത്.

 അപ്‌സ്റ്റേറ്റ്, കാനഡ, ബോസ്റ്റണ്‍ ഭാഗത്തുള്ള നിന്നുള്ള സ്ത്രീകളും പെണ്‍കുട്ടികളും പിങ്ക് കളര്‍ സാരിയോ ചുരിദാറോ ധരിക്കാം. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്റും വെള്ള ഷര്‍ട്ടും പിങ്ക് ടൈയുമാണ് ധരിക്കേണ്ടത്. ലോംഗ് ഐലന്‍ഡ് ക്യൂന്‍സില്‍ നിന്നുള്ള സ്ത്രീകള്‍ പച്ച സാരിയോ ചുരിദാറോ ധരിക്കണം. പുരുഷന്മാര്‍ കറുത്ത പാന്റും വെള്ള ഷര്‍ട്ടും പച്ച നിറത്തിലുള്ള ടൈയും ധരിക്കണം. ഫിലഡല്‍ഫിയ, വാഷിങ്ടണ്‍ പ്രദേശത്തു നിന്നുള്ള സ്ത്രീകള്‍ മെറൂണ്‍ സാരിയോ ചുരിദാറോ ഉപയോഗിക്കാം. പുരുഷന്മാരും ആണ്‍കുട്ടികളും കറുത്ത പാന്റും വെള്ള ഷര്‍ട്ടും മെറൂണ്‍ ടൈയുമാണ് ധരിക്കേണ്ടതെന്നു ഘോഷയാത്രയുടെ ചുമതലയുള്ള അജിത് വട്ടശ്ശേരില്‍ അറിയിച്ചു. കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നിശ്ചയിച്ചിട്ടുള്ള ഡ്രസ് കോഡ് പാലിക്കപ്പെടാന്‍ എല്ലാവരും ശ്രദ്ധിക്കണം.

ബുധനാഴ്ച ഡിന്നറിന്റെ സമയം 5.30 മുതല്‍ 6.45 വരെയാണ്. ഇത് ശനിയാഴ്ച ബ്രഞ്ചോടു കൂടി അവസാനിക്കും. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് വേണ്ടി വിവിധ ആക്ടിവിറ്റികള്‍ കോണ്‍ഫറസില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വത്തിന് കോണ്‍ഫറന്‍സ് ഏറെ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്. ഫ്രീടൈമില്‍ നീന്താന്‍ പോകുന്ന കുട്ടികളുടെ കാര്യത്തിലും വാട്ടര്‍ തീം പാര്‍ക്കില്‍ ഉല്ലസിക്കാന്‍ പോകുന്നവരുടെ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കണമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ. ഡോ. വറുഗീസ് എം. ഡാനിയല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, ട്രഷറര്‍ ജീമോന്‍ വറുഗീസ് എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് ചേര്‍ന്നു വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു. ഭദ്രാസന കൗണ്‍സില്‍, എം.ജി.ഒ.സി.എസ്.എം, മര്‍ത്തമറിയം വനിതാ സമാജം, സണ്‍ഡേ സ്‌കൂള്‍ തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതാക്കളും കോണ്‍ഫറന്‍സ് വിജയത്തിലെത്തിക്കാന്‍ ഭാരവാഹികളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Conference Coordinator : Rev. Fr. Dr. Varghese M. Daniel, (203)-508-2690, frmdv@yahoo.com, 
General Secretary: Mr. George Thumpayil, (973)-943-6164, thumpayil@aol.com, 
Treasurer: Mr. Jeemon Varghese, (201)-563-5550, jeemsv@gmail.com 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക