Image

ഹര്‍ത്താലുകളില്‍ നിന്ന് പ്രവാസികള്‍ക്ക് ഇളവ് നല്‍കണം: ജോണ്‍ സി വര്‍ഗീസ്

Published on 10 July, 2017
ഹര്‍ത്താലുകളില്‍ നിന്ന് പ്രവാസികള്‍ക്ക് ഇളവ് നല്‍കണം: ജോണ്‍ സി വര്‍ഗീസ്
ന്യു യോര്‍ക്ക്: ബന്ത് നിരോധിച്ചുവെങ്കിലും ഹര്‍ത്താല്‍ എന്നു പേരു മാറ്റി നിര്‍ബാധം ജന ജീവിതം സ്തംഭിപ്പിക്കുന്നത് കേരളത്തില്‍ പതിവാകുന്നത് ഖേദകരമാണെന്നു ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി വര്‍ഗീസ് (സലിം) ചൂണ്ടിക്കാട്ടി. ഹര്‍ത്താല്‍ ദിനത്തില്‍ ജോലി ചെയ്യേണ്ടതില്ലെന്നതു സ്വാഗതാര്‍ഹമായി കാണുന്ന മാനസികാവസ്ഥയിലേക്കു മലയാളി മാറിക്കഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്കു സ്‌കൂളിലും പോകേണ്ടതില്ല. ചുരുക്കത്തില്‍ വീണു കിട്ടുന്ന ഒരു ഒഴിവ് ദിനമായാണു ഹര്‍ത്താലിനെ ജനം കാണുന്നത്.

അതു വരുത്തുന്ന നഷ്ടങ്ങളോ, സാമ്പത്തിക രംഗത്ത് ഉണ്ടാക്കുന്നദോഷഫലങ്ങളോ ആരും കണക്കിലെടുക്കുന്നില്ല. അതിനാല്‍ ഏത് ആളില്ലാ സംഘടന ആഹ്വാനം ചെയ്താലും ഹര്‍ത്താല്‍ വിജയിച്ചിരിക്കും!

ജനജീവിതം സ്തംഭിപ്പിച്ചതു കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടൊ എന്നു ആരും ചിന്തിക്കുന്നില്ല. അതു കൊണ്ട് പ്രശ്‌നം തീര്‍ന്നോ? ഇല്ലെന്നുറപ്പ്.

ഹര്‍ത്താലില്‍ ഏറ്റവും ക്ലേശിക്കുന്നത് പ്രവാസികളാണു. ആറ്റു നോറ്റു നാട്ടില്‍ വിമാനമിറങ്ങുമ്പോള്‍ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ. അതു കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ വൈകാതെ പിന്നെയും ഹര്‍ത്താലുകള്‍. രണ്ടോ മൂന്നോ ആഴ്ചത്തെ അവധി ഫലത്തില്‍ ഒന്നും ചെയ്യാന്‍ പറ്റാതെ ഒഴുകിപ്പോകുന്നു.

കേരളം ഇങ്ങനെയൊക്കെയാണെന്നാണു പലപ്പോഴും പറഞ്ഞു കേള്‍ക്കുന്ന എക്‌സ്‌ക്യൂസ്. ഇങ്ങനെ തന്നെ വേണമെന്നാരും പറഞ്ഞിട്ടില്ല. ഈ അവസ്ഥ മാറ്റാന്‍ ആരും ശ്രമിച്ചു കണ്ടിട്ടുമില്ല. ഈ ദയനീയാവസ്ഥക്ക് ഒരന്ത്യമുണ്ടാവണമെന്നു ജോണ്‍ സി വര്‍ഗീസ് അഭ്യര്‍ഥിച്ചു. പത്രം, പാല്‍ തുടങ്ങിയവയൊക്കെ ഹര്‍ത്താലില്‍ നിന്നു ഒഴിവാക്കാറുണ്ട്. അക്കൂടെ പ്രവാസികളെയും ഉള്‍പ്പെടുത്തണം.

ഫോമയുടെ കേരള കണ്വന്‍ഷനിലും മറ്റും ഇക്കാര്യങ്ങള്‍ അധിക്രുത ശ്രദ്ധയില്‍ കൊണ്ടു വരികയും വേണം.
Join WhatsApp News
ചെറിയാൻ മാപ്പിള 2017-07-10 19:34:11
എന്റ  കുഞ്ഞാ  ഇതെല്ലാം  എത്ര  പ്രാവിശം  പറഞ്ഞിരിക്കുന്നു.  പിന്നെ  വീണ്ടും   പടവും  വച്ച്  ഒരു പ്രസ്താവന. Lime  Light  യില് നില്ക്കാൻ  ഒരു പ്രസ്താവന .
James Mukkadan 2017-07-11 05:30:02
very Good suggestion
മാത്യു ജോസഫ്. 2017-07-13 14:41:15
ഉള്‍ക്കരുത്തുള്ള നിര്‍ദേശമാണിത്. ശ്രീ.ജോണ്‍സി വര്‍ഗീസ് മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശം, അമേരിക്കയിലെ മുഴുവന്‍ മലയാളികളുടെയും അനുഭവത്തിന്റെ പ്രതിഭലനമാണ്!  ജന്മനാട്ടില്‍ പ്രതീക്ഷകളോടെ ചെന്നെത്തുന്ന മലയാളികളില്‍ എത്രയോ പേര്‍ ഹര്‍ത്താലിന്റെ ക്രൂരമായ പ്രവര്‍ത്തനങ്ങളില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നു! 

മരണക്കിടക്കയില്‍ കിടക്കുന്ന അമ്മയെക്കാണാന്‍, സായിപ്പിന്റെ ഔദാര്യത്താല്‍ ഇല്ലാത്ത അവധി ഒരു വിധത്തില്‍ ഒപ്പിച്ചെടുത്ത്, കേരളത്തില്‍ ചെല്ലുമ്പോള്‍ വഴി തടയുന്ന ഹര്‍ത്താല്‍ ആരു നടത്തിയാലും അത് ക്രൂരമായ ജനദ്രോഹമാണ്. 

രാഷ്ട്രീയക്കലി കയറി തുള്ളുന്നവരെ നിയന്ത്രിക്കാന്‍ കോടതിക്കുപോലും ധൈര്യം പോര! അപ്പോള്‍ ഒരപേക്ഷ: പാലും പത്രവുമൊക്കെ ഹര്‍ത്താല്‍ നിരോധനത്തില്‍ നിന്നൊഴിവാക്കുന്നതുപോലെ പ്രവാസികളെയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കണം. ശ്രീ.ജോണ്‍ സി. വര്‍ഗീസിന് ആയിരങ്ങളുടെ പിന്‍തുണ നേരുന്നു.
മാത്യു ജോസഫ്.
നിര്‍ദ്ദേശം 2017-07-14 06:48:32
ആധാർ കാർഡും പാൻ കാർഡുമൊക്കെ ഓ.സി. ഐ കാർഡുള്ള മലയാളി അമേരിക്കന്  എങ്ങനെ അമേരിക്കയിലുള്ള ഇന്ത്യൻ എമ്പസിയിൽ കൂടി ലഭ്യമാക്കാം എന്ന് നോക്കുന്നത് ഈ ഹർത്താലിന്റെ പുറകെ പോകുന്നതിലും നല്ലതായിരിക്കും. ഇതില്ലാതെ നാട്ടിലുള്ള വസ്തുവകൾ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ അസാധ്യമായിരിക്കും.. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക