Image

ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷമായ പ്രസുദേന്തി നൈറ്റ് 2017

ജോയിച്ചന്‍ പുതുക്കുളം Published on 10 July, 2017
ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷമായ പ്രസുദേന്തി നൈറ്റ് 2017
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ നടത്തപ്പെട്ട ദുക്‌റാന തിരുനാളിന്റെ ഭാഗമായുള്ള പ്രസുദേന്തി നൈറ്റ് ഭക്തിനിര്‍ഭരമായ വിശുദ്ധ കര്‍മ്മാദികളോടും, പ്രൗഡഗംഭീരമായ കലാപരിപാടികളോടുംകൂടി വര്‍ണ്ണാഭമായി ആഘോഷിച്ചു.

ജൂലൈ എട്ടാംതീയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് നടത്തപ്പെട്ട ആഘോഷമായ ദിവ്യബലിയില്‍ രൂപതാ ബിഷപ്പ് അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ്, ബിഷപ്പ് മാര്‍ ജോസഫ് അരുമച്ചാടത്ത്, ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, വികാരി ജനറളാള്‍ റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ.ഫാ. ഷാജി പഴുക്കാത്തറ, റവ.ഡോ. ജയിംസ് ജോസഫ് എന്നിവര്‍ കാര്‍മികരായിരുന്നു. റവ.ഫാ. ഭാവാസ് ഏലിയാസ് കാക്കോ വചന സന്ദേശം നല്‍കി.

കത്തീഡ്രല്‍ ഗായകസംഘം കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു. ലദീഞ്ഞിനും, നൊവേനയ്ക്കും നേര്‍ച്ചകാഴ്ച സമര്‍പ്പണത്തിനും ശേഷം ദേവാലയത്തിനുള്ളിലെ ചടങ്ങുകള്‍ സമാപിച്ചു.

തുടര്‍ന്ന് കത്തീഡ്രലിന്റെ വിശാലമായ ഓഡിറ്റോറിയത്തില്‍ "ഈഗിള്‍ വിഷന്‍ 2017' എന്ന പേരില്‍ നയന മനോഹരവും, പ്രൗഡഗംഭീരവുമായ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

പാപ്പച്ചന്‍ മൂലയിലിന്റെ നേതൃത്വത്തില്‍ ഇടവകയിലെ 14 വാര്‍ഡുകളിലൊന്നായ സെന്റ് ജോണ്‍ (സൗത്ത് വെസ്റ്റ്) വാര്‍ഡാണ് ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത്.

പോള്‍ വടകര, ജോര്‍ജ് അമ്പലത്തുങ്കല്‍, ലൂക്ക് ചിറയില്‍, സിബി പാറേക്കാട്ട്, ജോസഫ് കണിക്കുന്നേല്‍ എന്നിവര്‍ ട്രസ്റ്റിമാരായി സേവനം അനുഷ്ഠിക്കുന്നു.

ഇടവകയിലെ മതബോധനത്തിനും ആത്മീയ ശുശ്രൂഷകള്‍ക്കും ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സ് നല്‍കുന്ന സേവനങ്ങളും പ്രത്യേകം സ്മരണീയമാണ്.
ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷമായ പ്രസുദേന്തി നൈറ്റ് 2017ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷമായ പ്രസുദേന്തി നൈറ്റ് 2017ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷമായ പ്രസുദേന്തി നൈറ്റ് 2017ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷമായ പ്രസുദേന്തി നൈറ്റ് 2017ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷമായ പ്രസുദേന്തി നൈറ്റ് 2017ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷമായ പ്രസുദേന്തി നൈറ്റ് 2017ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷമായ പ്രസുദേന്തി നൈറ്റ് 2017
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക