Image

ദിലീപിനെ14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു

Published on 10 July, 2017
ദിലീപിനെ14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു
ആലുവ: ഗൂഢാലോചന കേസില്‍ അറസ്റ്റിലായ ദിലീപിനെ14 ദിവസത്തേയ്ക്ക് ആലുവ സബ്ജയിലിലേക്കു റിമാന്‍ഡ് ചെയ്തു .

രാവിലെ ഏഴു മണിയോടെ ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പിസി 120 ബി വകുപ്പാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. 19 തെളിവുകള്‍ ഹാജരാക്കി. 

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. രാംകുമാറാണ് ജദിലീപിന് വേണ്ടി ഹാജരായത്. തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന് രാംകുമാര്‍ പറഞ്ഞു. ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

പ്രത്യേക സെല്‍ നല്‍കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. ജയില്‍ അധികൃതരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടെത്. കാക്കനാട് ജയിലിലേക്ക് അയക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. തന്റെ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിഷേധവുമായി സ്ഥലത്തെത്തിയ ജനങ്ങളെ ജയലിനു മുന്നിലേയ്ക്ക് കടത്തിവിട്ടില്ല. വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ജനങ്ങള്‍ ദിലീപിനെതിരെ പ്രതിഷേധിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ജയില്‍ പരിസരത്തേയ്ക്ക് പ്രവേശനമുണ്ടായിരുന്നത്.
 

'എന്നെ കുടുക്കിയതാണ്, നിരപരാധിത്വം തെളിയിക്കും' എന്നായിരുന്നു മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ദിലീപിന്റെ പ്രതികരണം. മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്ക് കയറുന്നതിന് മുമ്പ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് 'എല്ലാം കഴിയട്ടെ' എന്നു മാത്രമാണ് ദിലീപ് പ്രതികരിച്ചിരുന്നത്.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് സഹോദരന്‍ അനൂപ് മജിസ്ട്രറ്റിന്റെ വസതിയില്‍നിന്ന് പുറത്തുവന്നത്.
ജാമ്യമില്ലാ വകുപ്പാണ് പോലീസ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. 

പള്‍സര്‍ സുനിക്ക് ഒന്നര കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നല്‍കിയതെന്നാണ് പോലീസ് കണ്ടെത്തിയത്. പള്‍സര്‍ സുനി നിര്‍മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് ദിലീപ് ഡേറ്റ് നല്‍കിയിരുന്നതായി പോലീസ് കണ്ടെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക