Image

പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ലെന്ന് ഭാഗ്യലക്ഷ്മി

Published on 10 July, 2017
പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ലെന്ന് ഭാഗ്യലക്ഷ്മി
പെൺകുട്ടി അനുഭവിക്കേണ്ടി വന്ന അപമാനം, വേദന, അതിന് പകരമായി പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ലെന്ന് ഭാഗ്യലക്ഷ്മി.

ഇന്നാവാം അവൾ ഒന്ന് ഉറങ്ങിയത്..ആരെയൊക്കെ ശിക്ഷിച്ചാലും അന്നവളനുഭവിച്ച അപമാനം,വേദന, അതിന് പകരമായി പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ല.

രണ്ട് ദിവസം മുമ്പും അവളെന്നോട് പറഞ്ഞു,
'ഞാനിങ്ങനെ ഇപ്പോഴും ഓടി നടന്ന് അഭിനയിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമില്ലെന്ന് പലരും കരുതുന്നുണ്ടാവാം,,ഞാൻ കരയുന്നുണ്ട്,
പ്രാർത്ഥിക്കുന്നുണ്ട്,എന്റെ ഉള്ളിലെ തീ അണയാതെ മരണംവരെ ഞാനിതിന് വേണ്ടി പോരാടും,എന്നെ കുറ്റപ്പെടുത്തുന്നവരേയും,എനിക്ക് വേണ്ടി കേരളവും മാധ്യമങ്ങളും പോരാടുന്നതും പ്രാത്ഥിക്കുന്നതും എല്ലാം ഞാൻ കാണുന്നുണ്ട് ചേച്ചി' എന്ന്.

,പണവും സ്വാധിനവുമെല്ലാം ഉണ്ടായിട്ടും അവർ രക്ഷപെടാതിരുന്നതിന് കാരണം നിന്റെ കണ്ണുനീർ ദൈവം കണ്ടതുകൊണ്ടാണ്,, ഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യത്തെ പെൺകുട്ടി നീയാണ്,
അതോർത്ത് ഇനി നീ സമാധാനമായി ഒന്നുറങ്ങൂ..

ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറയാം..ഈ കേസ് ഇത്ര വേഗത്തിൽ നടപടിയിലേക്ക് എത്തിയതിന് കാരണം മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകളാണ്,അതിന് അവർ കേട്ട പഴി ചെറുതല്ല, Tam Rating കൂട്ടാൻ എന്ത് വൃത്തികേടും കാണിക്കും എന്ന് പോലും വിമർശനം കേട്ടു..ഏഷ്യാനെറ്റ് വിനുവും മാതൃഭൂമി വേണുവും കേൾക്കാത്ത അസഭ്യമില്ല,വ്യക്തി വിരോധമാണെന്നും പറഞ്ഞു പലരും .എന്നിട്ടും അവർ പിന്മാറാതെ നിന്നു..
പൊതുജനം പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ച്‌കൊണ്ടേയിരുന്നു..

സിനിമാലോകമോ? എല്ലാം കണ്ടും കേട്ടും മൗനമായിരുന്നു..എനിക്കെന്തെങ്കിലും നഷ്ടമാകുമോ എന്ന ഭയമായിരുന്നു ആ മൗനത്തിന് കാരണം.
തെളിവിന്റെ പേരിൽ കോടതിയിൽ  ഇനി ഇതെന്താവും എന്നതാണ് അടുത്ത വിഷയം...അത് നമുക്ക് കാത്തിരുന്ന് കാണാം.
സിനിമാലോകത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന മാഫിയകളെ അകറ്റാൻ, ശുദ്ധികലശം നടത്താൻ ഈ കേസ് ഒരു നിമിത്തമാകട്ടേ എന്ന് ഞാനാഗ്രഹിക്കുന്നു..

എഴുത്തുകാരിയും പ്രഭാഷകയുമായ സുജ സൂസന്‍ ജോര്‍ജ്.

അതിനീചമായി ഒരു നടി ആക്രമിക്കപ്പെട്ട കേസില്‍ സൂപ്പര്‍ താരം ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേരള സര്‍ക്കാരിനെയും ആഭ്യന്തര മന്ത്രി സഖാവ് പിണറായി വിജയനെയും ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു.

സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന കേസുകളില്‍ ഉന്നതര്‍ എന്നും രക്ഷപ്പെടുകയാണ് പതിവ്. അത് കേന്ദ്ര മന്ത്രി ആയാലും സിനിമയിലെ ഹാസ്യനടനായാലും. അതിന് മാറ്റം വരുത്താനുള്ള ഇച്ഛാശക്തി കേരള മുഖ്യമന്ത്രി കാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

കേരളത്തിലെ സിനിമാ ലോകം തികഞ്ഞ സ്ത്രീവിരുദ്ധതയുടെയും മാഫിയ നിയന്ത്രണത്തിന്റെയും ലോകമാണെന്ന ആരോപണം ഏറെക്കുറെ ശരിയെന്നു തെളിയിക്കപ്പെട്ടിരിക്കുന്നു.

കേരളത്തിലെ സിനിമ സംഘടനകള്‍ അവരുടെ സ്ത്രീ വിരുദ്ധ സമീപനം പുനരാലോചിക്കണം. കാലം മാറിയെന്ന് മുതിര്‍ന്ന സിനിമാ നേതാക്കള്‍ മനസ്സിലാക്കണം.

ഇന്നലത്തെ മലയാള സിനമാലോകമാവില്ല നാളത്തേതെന്ന് പ്രത്യാശിക്കുന്നു.ടിപി സെന്‍കുമാര്‍ ഡിജിപി സ്ഥാനത്ത് നിന്ന് മാറിയതാണ് ഈ കേസില്‍ ശരിയായ അന്വേഷണത്തിന് ഒരു കാരണമായത് എന്നതും കാണണം. ദിലീപിനെ ആദ്യം ചോദ്യം ചെയ്തപ്പോള്‍ മാധ്യമ ശ്രദ്ധക്കുള്ള അനാവശ്യ നടപടി എന്നാണ് അന്ന് ഡിജിപി ആയിരുന്ന സെന്‍കുമാര്‍ പറഞ്ഞത്.

ഗുണ്ടകളെ അയച്ച് ലൈംഗികമായി പീഡിപ്പിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കാമെന്ന കൊച്ചിസിനിമ കാണിച്ചു തന്ന പുതിയ പാഠത്തെ മുളയിലെ നുള്ളാന്‍ കഴിഞ്ഞത് കേരളാ പോലീസിന്റെ വിജയം. എന്തൊക്കെ ദൗര്‍ബ്ബല്യങ്ങള്‍ ഉണ്ടെങ്കിലും ഒരിക്കല്‍ കൂടി സിനിമയിലെ സ്ത്രീ കൂട്ടായ്മക്ക്(ണഇഇ) ശക്തമായ പിന്തുണയും അഭിനന്ദനങ്ങളും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക