Image

ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക്‌ നേരെ പരക്കെ ആക്രമണം

Published on 10 July, 2017
ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക്‌ നേരെ പരക്കെ ആക്രമണം

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ വന്‍ പ്രതിഷേധം. ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക്‌ നേരെ ജനങ്ങള്‍ പരക്കെ ആക്രമണം അഴിച്ചുവിടുകയാണ്‌. ദിലീപിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ദേ പുട്ട്‌ എന്ന സ്ഥാപനം ഇന്നലെ രാത്രി തന്നെ പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു.

കോഴിക്കോട്ടെ ദേ പുട്ട്‌ എന്ന സ്ഥാനപനത്തിന്‌ നേരെയും ആക്രമണം അരങ്ങേറി. പ്രതിഷേധം പ്രതീക്ഷിച്ച പോലീസ്‌ കടയടപ്പിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍ കല്ലേറു നടത്തി. ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള തീയറ്റര്‍ കോംപ്ലെക്‌സായ ഡി സിനിമാസിനെ നേരെയും പ്രതിഷേധം അരങ്ങേറി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക