Image

താരസംഘടനയില്‍ നിന്നും ദിലീപിനെ സസ്‌പെന്‍ഡ്‌ ചെയ്യും

Published on 10 July, 2017
താരസംഘടനയില്‍ നിന്നും ദിലീപിനെ സസ്‌പെന്‍ഡ്‌ ചെയ്യും


താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ ഉടന്‍ സസ്‌പെന്‍ഡ്‌ ചെയ്യും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്‌ ദിലീപിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത പശ്ചാത്തലത്തിലാണ്‌ നടപടിയെന്നാണ്‌ സൂചന. രണ്ടു മക്കളേയും ഒരുപോലെ സംരക്ഷിക്കുമെന്ന നിലപാടാണ്‌ നേരത്തെ നടന്ന അമ്മ വാര്‍ഷിക ജനറല്‍ ബോഡിയില്‍ അമ്മ പ്രതിനിധികള്‍ സ്വീകരിച്ചത്‌. വിഷയത്തില്‍ ദിലീപിന്‌ പൂര്‍ണ പിന്തുണയും അമ്മ അന്ന്‌ പ്രഖ്യാപിച്ചിരുന്നു.

എക്‌സിക്യൂട്ടീവ്‌ അംഗംകൂടിയായ ദിലീപിനെ സസ്‌പെന്‍ഡ്‌ ചെയ്‌ത ശേഷം പൊതുയോഗത്തിന്റെ അംഗീകാരത്തിനു സമര്‍പ്പിക്കാനാണ്‌ സാധ്യത. നിലവില്‍ അമ്മ പ്രസിഡന്റ്‌ ഇന്നസെന്റ്‌ ചികിത്സയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്‌ക്കുകയാണ്‌. ഇന്നസെന്റ്‌ ആശുപത്രി വിട്ടാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ്‌ കരുതുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക