Image

കാവ്യയെ ചോദ്യം ചെയ്യും

Published on 10 July, 2017
കാവ്യയെ ചോദ്യം ചെയ്യും

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട്‌ കൂടുതല്‍ തെളിവുകള്‍ പുറത്ത്‌. നടി കാവ്യമാധവന്റെ ഉടമസ്ഥതയില്‍ കാക്കനാട്ട്‌ പ്രവര്‍ത്തിക്കുന്ന `ലക്ഷ്യ'എന്ന വസ്‌ത്ര വ്യാപാര സ്ഥാപനത്തില്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എത്തിയ ദൃശ്യങ്ങളാണ്‌ പോലീസിന്‌ ലഭിച്ചത്‌.

സമീപത്തെ കടയില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ ദൃശ്യങ്ങളില്‍ ഇത്‌ വ്യക്തമാണെന്ന്‌ പോലീസ്‌ അറിയിച്ചു. `ലക്ഷ്യ'യില്‍ നിന്ന്‌ സുനിക്ക്‌ പണം കൈമാറി എന്നതിനുള്ള തെളിവുകളും ലഭിച്ചെന്നാണ്‌ വിവരങ്ങള്‍. തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ ഉടന്‍തന്നെ പോലീസ്‌ ചോദ്യം ചെയ്യുമെന്നാണ്‌ വ്യക്തമാകുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക