Image

മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ 'അമ്മ' എക്‌സിക്യൂട്ടീവ്‌; ദിലീപിനെ പുറത്താക്കും

Published on 11 July, 2017
മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ 'അമ്മ' എക്‌സിക്യൂട്ടീവ്‌; ദിലീപിനെ പുറത്താക്കും


നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ്‌ അറസ്റ്റിലായതിനെത്തുടര്‍ന്ന്‌ താരസംഘടനയായ 'അമ്മ' യോഗം ചേരുന്നു. അമ്മയുടെ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയാണ്‌ യോഗം ചേരുന്നത്‌. സംഘടനയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിയുടെ കൊച്ചി പനമ്പള്ളി നഗറിലെ വീട്ടിലാണ്‌ അടിയന്തിര എക്‌സിക്യൂട്ടീവ്‌ യോഗം.

 ദിലീപ്‌ ഉള്‍പ്പെടെ പതിനെട്ട്‌ അംഗങ്ങളാണ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയിലുള്ളത്‌. പതിനേഴ്‌ പേരില്‍ എത്രപേര്‍ യോഗത്തിന്‌ എത്തുമെന്ന്‌ അറിവായിട്ടില്ല. ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പങ്കെടുക്കും.

സംഘടനയുടെ ട്രഷറര്‍ കൂടിയായ ദിലീപിനെ പുറത്താക്കുമെന്നാണ്‌ സൂചനകള്‍. ദിലീപിനെയും അക്രമത്തിനിരയായ നടിയെയും ഒരുപോലെ സംരക്ഷിക്കുമെന്ന്‌ ജനറല്‍ ബോഡിയില്‍ പ്രസ്‌താവന നടത്തിയ അമ്മ നേതൃത്വം ദിലീപിന്റെ അറസ്‌റ്റോടെ പ്രതിരോധത്തിലായിരിക്കുകയാണ്‌.


സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌കയിലും അംഗമാണ്‌ ദിലീപ്‌. ഫെഫ്‌ക ഡയറക്ടേഴ്‌സ്‌ യൂണിയനിലാണ്‌ ദിലീപിന്‌ അംഗത്വം. അറസ്റ്റിനെത്തുടര്‍ന്ന്‌ ഫെഫ്‌കയില്‍ നിന്നും ദിലീപ്‌ പുറത്താക്കപ്പെട്ടേക്കുമെന്ന്‌ അറിയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക