Image

മുകേഷിനോട്‌ കൊല്ലത്ത്‌ എത്താന്‍ കോടിയേരിയുടെ നിര്‍ദേശം

Published on 11 July, 2017
മുകേഷിനോട്‌ കൊല്ലത്ത്‌ എത്താന്‍ കോടിയേരിയുടെ നിര്‍ദേശം
 നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപിനെ പിന്തുണച്ച്‌ സംസാരിച്ച സംഭവത്തില്‍ മുകേഷിനോട്‌ കൊല്ലത്തെത്താന്‍ സിപിഐഎം നിര്‍ദേശം. വിഷയത്തില്‍ മണ്ഡലത്തിലെത്തി വിശദീകരണം നല്‍കാന്‍ മുകേഷിനോട്‌ പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

 ജനങ്ങളോട്‌ മുകേഷ്‌ നിലപാട്‌ വിശദീകരിക്കണം. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ നിര്‍ദേശപ്രകാരമാണ്‌ നടപടി.
കേസില്‍ മുകേഷ്‌ അടക്കമുളളവരുടെ പങ്ക്‌ അന്വേഷിക്കണമെന്ന്‌ വിവിധ കോണുകളില്‍ നിന്ന്‌ ആവശ്യമുയര്‍ന്നിരുന്നു. മുകേഷ്‌, ഗണേഷ്‌, ഇന്നസെന്റ്‌ എന്നിവരെ ചോദ്യം ചെയ്യണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.


അമ്മ വാര്‍ഷിക യോഗത്തിന്‌ ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പൊട്ടിത്തെറിച്ചാണ്‌ മുകേഷ്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിച്ചത്‌. ദിലീപിനെ വേട്ടയാടാന്‍ ആരെയും അംഗീകരിക്കില്ലെന്നും അനാവശ്യമായ ചോദ്യങ്ങള്‍ ചോദിക്കരുതെന്നും മുകേഷ്‌ വാര്‍ത്താസമ്മേളനത്തിനിടെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക