Image

കുവൈറ്റ് എയര്‍വെയ്‌സില്‍ അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈയില്‍ കൊണ്ടുപേകാം

ജോര്‍ജ് ജോണ്‍ Published on 11 July, 2017
കുവൈറ്റ് എയര്‍വെയ്‌സില്‍ അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍  കൈയില്‍ കൊണ്ടുപേകാം
ഫ്രാങ്ക്ഫര്‍ട്ട്-കുവൈറ്റ്:  അമേരിക്കയിലേക്കുള്ള യാത്രക്കാര്‍ക്ക് വിമാനത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈയില്‍ കൊണ്ടുപേകാന്‍ ഉണ്ടായിരുന്ന വിലക്ക് നീക്കിയതായി കുവൈറ്റ് എയര്‍വെയ്‌സ് സി.ഇ.ഒ. ഇബ്രാഹിം അബ്ദുള്ള അല്‍കുസാം അറിയിച്ചു. അമേരിക്കന്‍ ആഭ്യന്തരസുരക്ഷ വകുപ്പിന്റെ അനുമതിയോടെയാണ് വിലക്ക് നീക്കുന്നത്. യാത്രക്കാര്‍ക്ക് ലാപ്‌ടോപ്, ടാബ്ലറ്റുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ  കൈയില്‍ കൊണ്ടുപോകാം. കുവൈറ്റ് എയര്‍വെയ്‌സ് കൂടാതെ റോയല്‍ ജോര്‍ദ്ദാനിയന്‍ എയര്‍വെയ്‌സിലും ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈയില്‍ കൊണ്ടുപേകാന്‍ അനുവാദം നല്‍കി. കേരളത്തിലെ കൊച്ചി അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്നും ആഴ്ച്ചയില്‍ എല്ലാ ദിവസവും അമേരിക്കയിലേക്ക് കുവൈറ്റ് എയര്‍വെയ്‌സ് ഫ്‌ളൈറ്റുകള്‍ നടത്തുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈയില്‍ കൊണ്ടുപേകാനുള്ള ഈ സൗകര്യം അമേരിക്കയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് തങ്ങളുടെ ഇന്ത്യയിലേക്കും, മറ്റ് സ്ഥലങ്ങളിലേക്കും കുവൈറ്റ് എയര്‍വെയ്‌സ്, റോയല്‍ ജോര്‍ദ്ദാനിയന്‍ എയര്‍വെയ്‌സ് എന്നീ എയര്‍ലൈനുകളിലെ യാത്രകള്‍ക്ക് ഉപയോഗപ്പെടുത്താം.

കുവൈറ്റ് എയര്‍വെയ്‌സില്‍ അമേരിക്കന്‍ യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍  കൈയില്‍ കൊണ്ടുപേകാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക