Image

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡുകള്‍ വിതരണം ചെയ്തു

നിബു വെള്ളവന്താനം Published on 11 July, 2017
കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡുകള്‍ വിതരണം ചെയ്തു
ഒഹായോ: നോര്‍ത്ത് അമേരിക്കന്‍ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം മാധ്യമ സെമിനാര്‍ കൊളംബസ് ഒഹായോ ഗ്രെയ്റ്റര്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 1 ശനിയാഴ്ച നടത്തപ്പെട്ടു. 35 മത് മലയാളി പെന്തക്കോ സ്ത് കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് നടന്ന മാധ്യമ പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് റോയി മേപ്രാല്‍ അദ്ധ്യക്ഷത വഹിച്ചു. റവ. പി.ഐ എബ്രഹാം (കാനം അച്ചന്‍) മുഖ്യ പ്രഭാഷണം നടത്തി. നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാന്‍, കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട, െ്രെകസ്തവ സാഹിത്യ സ്യഷ്ടികളുടെ രചന മത്സരത്തില്‍ പങ്കെടുത്തവരില്‍ നിന്നും വിജയികളായവര്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ നല്കിയതി നോടോ പ്പ0, രജതജൂബിലി വര്‍ഷത്തില്‍ പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശന കര്‍മ്മവും റവ. പി.ഐ ഏബ്രഹാം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് രാജന്‍ ആര്യപ്പള്ളി സ്വാഗത വും, ജനറല്‍ സെക്രട്ടറി നിബു വെള്ളവന്താനം നന്ദിയും പറഞ്ഞു.

ന്യുയോര്‍ക്കില്‍ നിന്നുമുള്ള ഡോ. ഷൈനി റോജന്‍ സാം എഴുതിയ "കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ" എന്ന ലേഖനം മലയാളം വിഭാഗത്തിലും, ഡാളസ്സില്‍ നിന്നുമുള്ള സിസ്റ്റര്‍ ലൗലി ഷാജി തോമസ് എഴുതിയ "മായയാം ഉലകത്തില്‍ " കവിത വിഭാഗത്തിലും, ഹ്യൂസ്റ്റനില്‍ നിന്നുമുള്ള ഡോ. മനു ചാക്കോ എഴുതിയ "കൊഴിയുന്ന ഇലകള്‍ പറഞ്ഞത്" മലയാളം ചെറുകഥ വിഭാഗത്തിലും പുരസ്ക്കാരം നേടി. ടെക്‌സാസില്‍ നിന്നുമുള്ള സിസ്റ്റര്‍ സാറാ ജോണ്‍ എഴുതിയ 'സെറ്റ് ലൈക് ഫ്‌ലിന്‍റ് 'എന്ന ലേഖനത്തിനും ഫ്‌ലോറിഡയില്‍ നിന്നുമുള്ള അഞ്ജലീന ജോണ്‍ എഴുതിയ ‘ഗുഡ്‌ബൈ’ എന്ന ഇഗ്ലീഷ് കവിതയും, 2017 ലെ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡിന് അര്‍ഹരായി.

പുസ്തക രചനയിലൂടെ ആത്മീയ സമൂഹത്തിനു നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍ നിര്‍ത്തി, ബ്രദര്‍ പി.എസ് എബ്രഹാം രചിച്ച ഇടയലേഖനങ്ങള്‍ എന്ന ഗ്രന്ഥത്തിനും, പാസ്റ്റര്‍ ജി സാമുവേല്‍ എഴുതിയ പരിശുന്ധത്മാവ് ഒരു വിചിന്തനം എന്ന പുസ്തകത്തിനും, ബ്രദര്‍ മനു ഫിലിപ്പ് രചിച്ച തൊട്ടറിവോ അതോ കേട്ടറിവോ എന്ന ഗ്രന്ഥത്തിനും, സിസ്റ്റര്‍ സൂസന്‍ ബി ജോണ്‍ എഴുതിയ സ്വര്‍ഗ്ഗിയ സംഗീത ധാര എന്ന ആത്മീയ ഗാന കാവ്യാ സമാഹാരത്തിനും ഫലകവും പ്രശംസാപത്രവും ഉള്‍പ്പെടുന്ന പുരസ്ക്കാരങ്ങള്‍ നല്‍കി.

െ്രെകസ്തവ സാഹിത്യ മേഖലയില്‍ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കെ.എം ഈപ്പന്‍, കെ.എന്‍ റസ്സല്‍, അച്ചന്‍കുഞ് ഇലന്തുര്‍, റവ. ഷാജി കെ ഡാനിയേല്‍, റവ. ഡോ. ബാബു തോമസ്, റവ. തോമസ് കുര്യന്‍, റവ. ബിനു ജോണ്‍, സാം ടി സാമുവേല്‍, ഡോ.ജോമോന്‍ ജോര്‍ജ്, റവ. തോമസ് മുല്ലയ്ക്കല്‍, വെസ്ലി മാത്യു, പാസ്റ്റര്‍മാരായ ബെഥേല്‍ ജോണ്‍സണ്‍, എ. എം. വര്‍ഗീസ്, മാത്യു.കെ ഫിലിപ്പ്, ജോര്‍ജ് വര്‍ഗീസ്, കെ.സി ജോണ്‍, മോനി മാത്യു, ഫിലിപ്പ് ഡാനിയേല്‍, ഷിബു സാമുവേല്‍, വര്‍ഗീസ് ഫിലിപ്പ്, അലക്‌സ് വെട്ടിക്കല്‍, സണ്ണി താഴാംപള്ളം, ഡോ. ജോളി ജോസഫ്, കെ.സി ഉമ്മന്‍, പി.ടി തോമസ്, സാം പടിഞ്ഞാറേക്കര, തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. റോയി മേപ്രാല്‍ പ്രസിഡന്റ്, രാജന്‍ ആര്യപ്പള്ളില്‍ വൈസ് പ്രസിഡന്റ്, നിബു വെള്ളവന്താനം ജനറല്‍ സെക്രട്ടറി, പാസ്റ്റര്‍ സ്റ്റാന്‍ലി ചിറയില്‍ ജോ. സെക്രട്ടറി, ജോയിസ് മാത്യൂസ് ട്രഷറാര്‍, സിസ്റ്റര്‍ മേരി ജോസഫ് ലേഡീ സ് കോര്‍ഡിനേറ്റര്‍ എന്നിവരാണ് കെ.പി. ഡബ്ല്യു. എഫ് ദേശീയ ഭാരവാഹികള്‍.
കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡുകള്‍ വിതരണം ചെയ്തുകേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡുകള്‍ വിതരണം ചെയ്തുകേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡുകള്‍ വിതരണം ചെയ്തുകേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡുകള്‍ വിതരണം ചെയ്തുകേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡുകള്‍ വിതരണം ചെയ്തു
Join WhatsApp News
Pastor John 2017-07-11 08:05:26
മീശ  വച്ച  സഹോദരന്മാര്‍  .......?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക