Image

ഒരിക്കലും പ്രതീക്ഷിക്കാത്തത് ദിലീപില്‍ നിന്നും സംഭവിച്ചു; കെ.ബി.ഗണേഷ് കുമാര്‍

Published on 11 July, 2017
ഒരിക്കലും പ്രതീക്ഷിക്കാത്തത് ദിലീപില്‍ നിന്നും സംഭവിച്ചു; കെ.ബി.ഗണേഷ് കുമാര്‍

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ നടനും എം.എല്‍.എ.യുമായ കെ.ബി.ഗണേഷ് കുമാര്‍ രംഗത്തെത്തി.ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ദിലീപില്‍ നിന്നും സംഭവിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു.

ദിലീപിനെ അറസ്റ്റ് ചെയ്ത കേരള പൊലീസിനെ അഭിനന്ദിക്കുന്നു. ദിലീപിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റവാളിയാണെന്ന് അറിഞ്ഞതിനാല്‍ ഉടന്‍ തന്നെ സിനിമാ കൂട്ടായ്മയായ അമ്മയുടെ യോഗം ഉടന്‍ ചേര്‍ന്ന് ദിലീപിനെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം ദിലീപിനെ അനുകൂലിച്ച് ഗണേഷ് അടക്കമുള്ളവര്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക