Image

മകള്‍ക്കായി മഞ്ജു വാര്യര്‍ കോടതിയിലേക്ക്

Published on 11 July, 2017
മകള്‍ക്കായി മഞ്ജു വാര്യര്‍ കോടതിയിലേക്ക്
ദിലീപ് ജയിലിലായതോടെ മഞ്ജു ദിലീപ് ബന്ധത്തില്‍ പിറന്ന മകളായ മീനാക്ഷിയുടെ ഭാവി എന്താകും എന്ന കാര്യത്തില്‍ ഏവര്‍ക്കും ആശങ്കയുണ്ട്. മീനാക്ഷിയുടെ സംരക്ഷണം വലിയ ചോദ്യം തന്നെയാണ്. ഈ സാഹചര്യത്തിലാണ് നിര്‍ണായക നീക്കവുമായി മഞ്ജു വാര്യര്‍ രംഗത്തെത്തിയത്.

മകള്‍ മീനാക്ഷിയുടെ സംരക്ഷണമാവശ്യപ്പെട്ട് മഞ്ജു കോടതിയെ സമീപിക്കും.അച്ഛന്‍ ജയിലിലായ സാഹചര്യത്തില്‍ മകളുടെ സംരക്ഷണം അമ്മയുടെ ചുമതലയാണെന്നും താരം ചൂണ്ടികാട്ടുന്നു. എന്തായാലും കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമാണ് മഞ്ജുവും മീനാക്ഷിയും തമ്മിലുള്ള സമാഗമം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക