Image

റീത്തുമായി മമ്മൂട്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Published on 11 July, 2017
റീത്തുമായി മമ്മൂട്ടിയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
മമ്മൂട്ടിയുടെ കൊച്ചി കടവന്ത്രയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ റീത്തുമായി വീടിന്റെ ഗെയ്റ്റ് തള്ളിത്തുറന്ന് അകത്തു കടക്കാന്‍ ശ്രമം നടത്തി.

എട്ടോളം പേരടങ്ങുന്ന സംഘമാണ് പ്രതിഷേധവുമായെത്തിയത്. മലയാള സിനിമയെ തകര്‍ക്കുന്ന താരരാജാക്കന്മാര്‍ക്ക് ആദരാഞ്ജലികള്‍ എന്ന് എഴുതിയ റീത്തുമായിട്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്. ഗെയിറ്റ് തള്ളിത്തുറക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക