Image

കാവ്യയുടെയും, ലക്ഷ്യയുടെയും ഫേസ്ബുക്ക് പേജുകള്‍ കാണാനില്ല

Published on 11 July, 2017
കാവ്യയുടെയും, ലക്ഷ്യയുടെയും ഫേസ്ബുക്ക് പേജുകള്‍ കാണാനില്ല
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായി. കാക്കനാടുള്ള കാവ്യാ മാധവന്റെ വസ്ത്രവ്യാപാരശാലയായ ലക്ഷ്യയുടെ ഫേസ്ബുക്ക് പേജും കാണാനില്ല. ഇന്ന് രാവിലെയോടെയാണ് ഫേസ്ബുക്ക് പേജുകള്‍ അപ്രത്യക്ഷമായത്.

ദിലീപിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്തുവന്ന ഉടന്‍ ദിലീപിന്റെയും കാവ്യയുടെയും ഫേസ്ബുക്ക് പേജുകളില്‍ രൂക്ഷപ്രതികരണങ്ങളുമായി ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് പേജ് ഇല്ലാതായത്. ദിലീപിന്റെ ഫെയ്‌സ്ബുക്ക് പേജ് ഇപ്പോഴും നിലവിലുണ്ട്. 22 മണിക്കൂര്‍ മുമ്പ് പേജില്‍ പോസ്റ്റ് ചെയ്ത രാമലീല സിനിമയിലെ രംഗമാണ് അവസാനത്തേത്. രാമലീലയുടെ രണ്ടാമത്തെ ടീസര്‍ ജൂലൈ 12ന് പുറത്തുവിടുമെന്നറിയിച്ചുകൊണ്ടുള്ള പോസ്റ്റ് ഞായറാഴ്ച്ച ദിലീപിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക