Image

ദിലീപിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

Published on 11 July, 2017
ദിലീപിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച പരിഗണിക്കും. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ.രാംകുമാറാണ് ദിലീപിനു വേണ്ടി ഹാജരാകുക. ഇന്ന് അദ്ദേഹം ജാമ്യാപേക്ഷ സമര്‍പ്പിച്ചു. 

പരാതിക്കാരനായ ദിലീപിനെ പോലീസ് മനഃപൂര്‍വ്വം കേസില്‍ കുടുക്കുകയാണ്. ദിലീപ് നിരപരാധിയാണ്. കേസിന്റെ എല്ലാ ഘട്ടത്തിലും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും മുഖ്യപ്രതി പള്‍സര്‍ സുനി വെളിപ്പെടുത്താത്ത കാര്യത്തിലാണ് ഇപ്പോള്‍ അറസ്‌റ്റെന്നും ഹര്‍ജിയില്‍ പറയുന്നു.

ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് ദിലീപിനെതിരെ കേസെടുത്തിരിക്കുന്നത്. ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസിന്റെ അപേക്ഷയും നാളെ സമര്‍പ്പിക്കുന്നുണ്ട്. 

Join WhatsApp News
andrew 2017-07-11 18:26:46
സമയ രഥത്തെ  വലിച്ചു ഇഴയ്ക്കുന്ന  ചുവന്ന ചിറകുള്ള  കഴുകന്‍മാരുടെ  യുഗം  ലോകമെമ്പാടും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക