Image

കുടിയേറ്റക്കാര്‍ക്ക് പ്രിയപ്പെട്ട രാജ്യം സ്വീഡന്‍; ജര്‍മനി അഞ്ചാമത്

Published on 11 July, 2017
കുടിയേറ്റക്കാര്‍ക്ക് പ്രിയപ്പെട്ട രാജ്യം സ്വീഡന്‍; ജര്‍മനി അഞ്ചാമത്

ബര്‍ലിന്‍: കുടിയേറ്റക്കാര്‍ക്ക് ലോകത്തേറ്റവും പ്രിയപ്പെട്ട രാജ്യങ്ങളുടെ പട്ടിക തയാറാക്കിയപ്പോള്‍ സ്വീഡന്‍ ഒന്നാമതെത്തി. ജര്‍മനിക്ക് അഞ്ചാം സ്ഥാനം ലഭിച്ചു. കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തി. യുഎസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

സാന്പത്തിക സ്ഥിരത, വരുമാന തുല്യത, മികച്ച തൊഴില്‍ വിപണി എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് രൂപപ്പെടുത്തിയത്. ഇതു കൂടാതെ വ്യവസായ നേതാക്കളും പൊതുജനങ്ങളും മറ്റുള്ളവരുമായി 21,000 പേര്‍ക്കിടയില്‍ സര്‍വേയും സംഘടിപ്പിച്ചിരുന്നു.

ആദ്യ പത്തില്‍ നോര്‍വേ, അമേരിക്ക, നെതര്‍ലാന്റ്‌സ്, ഫിന്‍ലാന്റ്, ഡെന്‍മാര്‍ക്ക് എന്നിവയുള്‍പ്പെടുന്നു.
കുടിയേറ്റക്കാര്‍ക്ക് രാജ്യത്തെ സമൂഹവുമായും സംസ്‌കാരവുമായും ഇഴുകിച്ചേരുന്നതിനും പ്രാദേശിക ഭാഷ പഠിക്കുന്നതിനും മികച്ച അവസരങ്ങളാണ് ജര്‍മനി ഒരുക്കുന്നതെന്ന് വിലയിരുത്തല്‍.

2015 ലാണ് ജര്‍മനിയിലേക്കുള്ള കുടിയേറ്റത്തില്‍ റെക്കോഡ് സൃഷ്ടിക്കപ്പെട്ടത്. 2.14 മില്യണ്‍ ആളുകള്‍ പുതുതായി രാജ്യത്തെത്തി. ഇതില്‍ 890,000 അഭയാര്‍ഥികളും ഉള്‍പ്പെടുന്നു. യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ മാത്രം 910,000 പേര്‍ വരും.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക