Image

മൈത്രി കൂട്ടായ്മ ചികിത്സ ധനസഹായം നല്‍കി

Published on 11 July, 2017
മൈത്രി കൂട്ടായ്മ ചികിത്സ ധനസഹായം നല്‍കി
 
റിയാദ്: ജീവകാരുണ്യ രംഗത്ത് സജീവസാനിധ്യമായ റിയാദ് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ കരുനാഗപ്പള്ളി പ്രദേശത്തുള്ള ക്യാന്‍സര്‍ രോഗങ്ങളിലും മറ്റും കഷ്ട്ടപ്പെടുന്നരോഗികള്‍ക്കു ചികിത്സ ധനസഹായം നല്‍കി. മലാസ് അല്‍മാസ് ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് മജീദ് ജീവകാരുണ്യ കണ്‍വീനര്‍ നസീര്‍ ഖാന് ധനസഹായം കൈമാറി.

ഈ വര്‍ഷത്തെ റംസാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ചികിത്സ സഹായം നല്‍കിയത് . കഴിഞ്ഞ വര്‍ഷവും കരുനാഗപ്പള്ളി മേഖലയില്‍ മുപ്പത്തിഅഞ്ചു ലക്ഷം രൂപയോളം കഷ്ടത അനുഭവിക്കുന്ന വര്‍ക്ക് കൈമാറീയിട്ടുണ്ട്. കരുനാഗപ്പള്ളി, പുത്തന്‍തെരിവ്, ക്ലാപ്പന ഭാഗങ്ങളിലുള്ള രോഗികള്‍ക്കാണ് ഇപ്പോള്‍ ധനസഹായം എത്തിച്ചിരിക്കുന്നത്. മൈത്രി പ്രവര്‍ത്തകരായ റഹുമാന്‍ മുനന്പത്തു, ബാലു, നിസ്സാര്‍ പള്ളിശ്ശേരികല്‍, അനില്‍, സലിം, ഷഫീര്‍, റിയാസ്, ഇസ്മയില്‍ വലേത്ത,് താഹ എന്നിവര്‍ രോഗികളുടെ വീടുകള്‍ സന്ദര്‍ശിച്ചാണ് നാട്ടില്‍ ധനസഹായം കൈമാറിയത്.

റിയാദിലെ ജീവകാരുണ്യ മേഖലയില്‍ സ്തുസ്ഥാര്‍ഹമായ സേവങ്ങള്‍ നടത്തുന്ന മൈത്രി ഭാരതീയ കാര്യാലയത്തിന്റെ പ്രശംസയും, കീര്‍ത്തി പത്രവും കിട്ടിയിട്ടുണ്ട്. ഷംനാദ് കരുനാഗപ്പള്ളി, സാദിഖ്, സക്കീര്‍ ഷാലിമാര്‍, നൗഫല്‍, കബീര്‍ പാവുന്പ, ജബ്ബാര്‍ മഹാത്മ, ഷാനവാസ്, മണ്‍സൂര്‍, കമറുദ്ദീന്‍ തഴവ, ജലാല്‍ മൈനാഗപ്പള്ളി, ഫസലുദ്ദീന്‍, ഷെഫീഖ്, ജാനിസ്, സാബു, മുരളി മണപ്പള്ളി, ബഷീര്‍, നൗഷാദ്, സോജി വര്‍ഗീസ്, സിനു, ഷംസുദ്ദീന്‍ എന്നിവരും അല്‍മാസ് ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക