Image

മാര്‍തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍

ബ്രിജിറ്റ് ജോര്‍ജ് Published on 11 July, 2017
മാര്‍തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍
ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാശ്ലീഹാ കത്തീഡ്രല്‍ ദേവാലയത്തില്‍ ഇടവകമാദ്ധ്യസ്ഥനായ വി. തോമ്മാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു. സെന്റ് ജോണ്‍സ് (ഡേറിയന്‍) വാര്‍ഡാണ് ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്.

      ജൂലൈ 9 ഞായറാഴ്ച്ച വൈകിട്ട് 5 മണിക്ക് ആയിരങ്ങള്‍ പങ്കെടുത്ത ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് ഷിക്കാഗോ സെന്റ് തോമസ് കാത്തലിക് ഡയസിസ് അദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. റവ. ഫാ. തോമസ് മുളവനാല്‍ തിരുനാള്‍ സന്ദേശം നല്‍കി. ബിഷപ്പ് മാര്‍ ജോസ് അരുമച്ചാടത്ത് (കര്‍ണാടക), ഫാ. ബോബ് ഹെയ്ന്‍സ്, ഫാ. ആന്റണി തുണ്ടത്തില്‍, ഫാ.ജോസഫ് കുന്നത്തുപുരയിടം, ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. തോമസ് കാട്ടുകുളം, ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. ജോസഫ് കപ്പലുമാക്കല്‍, ഫാ. ഡേവിസ് ഇടശ്ശേരി, ഫാ. ജോസഫ് കടുകുന്നേല്‍, ഫാ. ഷാജി പഴുക്കാത്തറ, ഫാ. കാര്‍ലോസ് പരേര, ഫാ. ഡേവിസ് ഇടശ്ശേരി, ഫാ. ജോസഫ് കടുകുന്നേല്‍ സി എം ഐ, ഫാ, ഡാനിയേല്‍, ഫാ. ബിജു ചാക്കോ പാറേക്കാലയില്‍, ഫാ. ജോസ് അവണൂര്‍, ഫാ. പീറ്റര്‍ ചെട്ടാണി, ഫാ. ബോബന്‍ കോട്ടപ്പുറം, ഫാ. തോമസ് പോള്‍, ഫാ. ബെഞ്ചമിന്‍, ഫാ. ആന്റണി ബെനഡിക്ട്, ഫാ. പ്രദീപ് തുടങ്ങി 24 വൈദികര്‍ സഹകാര്‍മ്മികരായിരുന്നു.

ജൂലൈ 7 വെള്ളിയാഴ്ച്ച വൈകിട്ട്   5 മണിക്ക് നടന്ന ആഘോഷമായ രാസകുര്‍ബാനക്ക് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന സീറോ മലബാര്‍ നെറ്റിന്റെ ഉദ്ഘാടനവും അഭിവന്ദ്യ അങ്ങാടിയത്ത് പിതാവ് നിര്‍വ്വഹിച്ചു. കള്‍ച്ചറല്‍ അക്കാദമി ഡയറക്ടര്‍ ലിന്‍സി വടക്കുംചേരി സ്വാഗതം ആശംസിച്ചു. റാണി കാപ്പന്‍ നന്ദി രേഖപ്പെടുത്തി. 

      ജൂലൈ 8 ശനിയാഴ്ച്ച വൈകിട്ട് 5 മണിക്കുനടന്ന ഇംഗ്ലീഷ് തിരുക്കര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാര്‍ ജോസഫ് അരുമച്ചാടത്ത്, ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, വികാരി ജനറാള്‍ റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ. ഫാ. ഷാജി പഴുക്കാത്തറ, റവ. ഡോ. ജെയിംസ് ജോസഫ് എന്നിവര്‍ കാര്‍മ്മികരായിരുന്നു.  റവ. ഫാ. ഭാവാസ് എലിയാസ് കാക്കോ സന്ദേശം നല്‍കി. അതിനുശേഷം ഈഗിള്‍സ് വിഷന്‍ 2017 എന്നപേരില്‍ അതിമനോഹരമായി കൊണ്ടാടിയ പ്രസുദേന്തി നൈറ്റിന്റെ ഉദ്ഘാടനം ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വ്വഹിച്ചു. റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ സ്വാഗതം ആശംസിച്ചു. എന്നിവരും അനേകം ബഹുമാനപ്പെട്ട  സിസ്‌റേഴ്‌സും സന്നിഹിതരായിരുന്നു. സെന്റ് ജോണ്‍സ് വാര്‍ഡിന്റെ പ്രസിഡന്റ് ബിനോയ് ജോര്‍ജ് നന്ദി രേഖപ്പെടുത്തി.  സീമ, അബിന്‍, ലിയാ, ലീനു എന്നിവര്‍ എം സി മാരായിരുന്നു.

      ദീപാലങ്കാരങ്ങളും കൊടിതോരണങ്ങളുംകൊണ്ട് അലങ്കരിച്ച പള്ളിയാങ്കണത്തില്‍നിന്ന് ഞായറാഴ്ച്ച വി. കുര്‍ബാനയ്ക്കുശേഷം ആരംഭിച്ച വിശുദ്ധരുടെ രൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തിനു നൂറുകണക്കിന് മുത്തുക്കുടകളും അന്‍പതില്പരം കലാകാരന്മാര്‍ അണിനിരന്ന ചെണ്ടമേളവും അമേരിക്കന്‍ ബാന്റും അകമ്പടി സേവിച്ചു.

      വിശുദ്ധ തോമാശ്ലീഹായുടെ തിരുശേഷിപ്പ് വണങ്ങാനും തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കാനുമായി നൂറുകണക്കിന് വിശ്വാസികളുടെ നീണ്ടനിര ഉണ്ടായിരുന്നു. അതേത്തുടര്‍ന്ന് സ്‌നേഹവിരുന്നും വെടിക്കെട്ടും യുവജനങ്ങള്‍ക്കായി പ്രത്യേകം ഒരുക്കിയിരുന്ന ഡീജെയോടും കൂടി തിരുനാളിന് തിരശീല വീണു.

      ഈ തിരുനാള്‍ ആഘോഷങ്ങള്‍ വളരെ ചിട്ടയോടെയും ആധ്യാത്മികതയോടെയും നടത്തിയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഏവരെയും റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പിലും റവ. ഡോ. ജെയിംസ് ജോസെഫും അനുമോദിച്ചു. ജനറല്‍ കോര്‍ഡിനേറ്റര്‍ പാപ്പച്ചന്‍ മൂലയിലിന്റെ മേല്‍നോട്ടത്തില്‍ സെന്റ് ജോണ്‍സ് പ്രസിഡന്റ് ബിനോയ് ജോര്‍ജ്, സെക്രട്ടറി സീമ, ട്രെഷറര്‍ പോള്‍ കിടങ്ങന്‍, കൈക്കാരന്മാരായ ജോര്‍ജ് അമ്പലത്തിങ്ങല്‍, ലുക്ക് ചിറയില്‍, പോള്‍ വടകര, സിബി പാറേക്കാട്ട്, യൂത്ത് ട്രസ്റ്റി ജോ കാണിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ആഴ്ച്ചകളായി പ്രവര്‍ത്തിച്ചു.


മാര്‍തോമ്മാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക