Image

ദിലീപിന്റെ ബാങ്ക്‌ അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കും

Published on 11 July, 2017
ദിലീപിന്റെ ബാങ്ക്‌ അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കും

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ബാങ്ക്‌ അക്കൗണ്ടുകളും സ്വത്തുക്കളും മരവിപ്പിക്കും. ചോദ്യം ചെയ്യലില്‍ സിനിമാരംഗത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ പൊലീസിന്‌ വിവരങ്ങള്‍ ലഭിച്ചിരുന്നു. ദിലീപ്‌ നിര്‍മ്മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ്‌, മറ്റ്‌ ബിസിനസ്‌ സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസും കണ്ടെത്തും.

ഗൂഢാലോചനക്കേസില്‍ അന്വേഷണം പൂര്‍ത്തിയായശേഷം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യം ചെയ്യും. രണ്ടുവര്‍ഷം മുമ്പ്‌ ആദായ നികുതി ഇന്റലിജന്‍സ്‌ വിഭാഗവും മലയാള സിനിമാ നിര്‍മ്മാണ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട്‌ കേന്ദ്രസര്‍ക്കാരിന്‌ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ്‌ അടക്കമുളള മുന്‍നിര താരങ്ങളുടെ സ്വത്തുവിവര കണക്കുകള്‍ പരിശോധിച്ചെങ്കിലും അന്വേഷണം ഇടയ്‌ക്ക്‌ നിന്നുപോയി.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ദിലീപ്‌ നേതൃത്വം നല്‍കിയ വിദേശ സ്റ്റേജ്‌ ഷോകള്‍, വന്‍കിട റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകള്‍, പള്‍സര്‍സുനിക്കെതിരെയുളള മനുഷ്യക്കടത്ത്‌ എന്നിവയിലും അന്വേഷണം നടക്കും. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്ക്‌ കൈമാറുമെന്നാണ്‌ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്‌.



Join WhatsApp News
പൊതുജനം 2017-07-12 06:06:33
വിവിധ തരത്തിലുള്ള വിദേശ കാറുകൾ വാങ്ങൽ ആനക്കൊമ്പ് മോഷ്ടിച്ച് വീട് അലങ്കരിക്കൽ വിദേശ ബാങ്ക് അക്കൗണ്ടുകൾ വിദേശ ഇന്വേസ്റ്മെന്റുകൾ ഇവയെല്ലാം ട്രംപിന്റെ സാമ്പത്തിക സ്രോതസുകൾ കണ്ടെത്താൻ അന്വേഷണം നടത്തുന്നതുപോലെ നടത്തിയാൽ വേദം ഓതുന്ന ചെകുത്താന്മാരെ ലോകത്തിന് കാണിച്ചു കൊടുക്കാൻ സാധിക്കും. അതുപോലെ ഓർത്തഡോക്സ് പള്ളികളും ദിലീപ് നദീർഷായും തമ്മിലുള്ള കൂട്ടുകെട്ടും അന്വേഷിക്കേണ്ടതാണ്. ഇതിലും നാറ്റംപിടിച്ച മന്ത്രിമാരെയും രാഷ്ട്രീയക്കാരെയും കൂട്ടിക്കൊണ്ടുവന്നു തരികിട നടത്തുന്ന ഫോമ ഫൊക്കാന തുടങ്ങിയവരെയും അവരുടെ താത്‌പര്യങ്ങളെയും അന്വേഷിക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക