Image

ദിലീപിന്‌ കണ്ടകശനി!

Published on 11 July, 2017
ദിലീപിന്‌ കണ്ടകശനി!
കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ജയിലിലായ നടന്‍ ദിലീപ്‌ ജ്യോതിഷത്തിലും വാസ്‌തുവിലുമെല്ലാം അതീവ വിശ്വാസമുള്ളയാളാണ്‌. അതിനാല്‍ തന്നെ ദിലീപിന്റെ വീടിനെയും അതിന്റെ വാസ്‌തുവിനെയുമെല്ലാം ബന്ധപ്പെടുത്തിയുള്ളഅഭ്യൂഹങ്ങള്‍ക്കുംഅടക്കംപറച്ചിലുകള്‍ക്കും കുറവുമില്ല. 

ദിലീപിന്‌ ഇപ്പോള്‍ കണ്ടകശനിയാണെന്നാണ്‌ സുഹൃത്തുക്കള്‍ പറയുന്നതെന്ന്‌ മലയാള മനോരമ ഓണ്‍ലൈനും റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നു. പല ജീവിതപ്രശ്‌നങ്ങള്‍ക്കും നടുവിലായിരുന്ന ദിലീപ്‌ അതില്‍ നിന്നെല്ലാം മോചിതനായെന്ന്‌ കരുതിയിരിക്കുമ്പോഴാണ്‌ അപ്രതീക്ഷിതമായി ജയില്‍വാസം വിധിക്കപ്പെട്ടതെന്നും മനോരമ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്‌.

ജ്യോതിഷത്തിലും വാസ്‌തുവിലും അതീവ വിശ്വാസമുള്ള നടനാണ്‌ ദിലീപ്‌. അതിനാലാണ്‌ ആലുവയിലെ വീട്‌ പൊളിച്ച്‌ നിലവിലുള്ള പുതിയ വീട്‌ നിര്‍മ്മിച്ചത്‌. സിനിമയില്‍ സജീവമായ സമയത്ത്‌ 12 വര്‍ഷം മുന്‍പാണ്‌ ദിലീപ്‌ ഇപ്പോള്‍ താമസിച്ചിരുന്ന ആലുവയിലെ വീട്‌ വാങ്ങുന്നത്‌. 

12 വര്‍ഷം മുന്‍പ്‌ വാങ്ങിയ ഈ വീടിന്‌ പത്മസരോവരം എന്നാണ്‌ ദിലീപ്‌ പേരിട്ടിരുന്നത്‌. ആലുവ പാലസിന്‌ സമീപത്തുള്ള വീട്‌ രണ്ട്‌ വര്‍ഷം മുന്‍പാണ്‌ ജ്യോതിഷികളുടെ ഉപദേശപ്രകാരം ദിലീപ്‌ പത്മസരോവരം പൊളിച്ച്‌ പണിതത്‌. പഴയ വീട്‌ പൂര്‍ണ്ണമായും ഇടിച്ചുപൊളിച്ച ശേഷമാണ്‌ പുതിയ വീട്‌ പണിതത്‌. 

 ദിലീപുമായുള്ള വിവാഹത്തിന്‌ ശേഷം നടി കാവ്യാ മാധവന്‍ വിളക്കുവച്ച്‌ കയറിയതും ആലുവ പാലസിനടുത്തുള്ള ഈ വീട്ടിലേക്കായിരുന്നു. അന്ന്‌ വീടിന്റെ പണികള്‍ പൂര്‍ത്തിയായിരുന്നില്ല. ദിലീപ്‌ ജനിച്ചുവളര്‍ന്ന തറവാട്‌ ആലുവയിലെ ദേശത്താണ്‌. 

പിന്നീട്‌ സിനിമയില്‍ സജീവമായതോടെ പറവൂര്‍ കവല വിഐപി ലെയ്‌നില്‍ മറ്റൊരു വീട്‌ വാങ്ങി പുനര്‍ നിര്‍മ്മിച്ചിരുന്നു. ആദ്യ ഭാര്യ മഞ്‌ജു വാര്യരെ ദിലീപ്‌ വിവാഹം കഴിച്ചു കൊണ്ടുവന്നത്‌ വിഐപി ലെയ്‌നിലെ വീട്ടിലേക്കായിരുന്നു. പിന്നീട്‌ ഇരുവരും ആലുവ പാലസിനടുത്തെ വീട്ടിലേക്ക്‌ താമസം മാറ്റുകയായിരുന്നു. 

ദിലീപിന്റെ സഹോദരന്‍ അനൂപും കുടുംബവുമാണ്‌ ഇപ്പോള്‍ വിഐപി ലെയ്‌നിലെ വീട്ടില്‍ താമസിക്കുന്നത്‌. ആലുവ പാലസിനടുത്തുള്ള ദിലീപിന്റെ പത്മസരോവരം എന്ന വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ്‌ ആലുവ സബ്‌ ജയില്‍. ആലുവ സബ്‌ ജയിലിലെ 523ാം നമ്പര്‍ തടവുകാരനാണ്‌ ദിലീപ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക