Image

രാത്രി മുഴുവന്‍ സെല്ലില്‍ കരഞ്ഞുതീര്‍ത്ത്‌ ദീലീപ്‌

Published on 11 July, 2017
രാത്രി മുഴുവന്‍ സെല്ലില്‍ കരഞ്ഞുതീര്‍ത്ത്‌ ദീലീപ്‌

ആലുവ: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ്‌ ഇന്നലെ രാത്രി മുഴുവന്‍ ജയിലില്‍ കരഞ്ഞുതീര്‍ത്തെന്ന്‌ പൊലീസിന്റേയും സഹതടവുകാരുടേയും മൊഴി. രാത്രി ഉറങ്ങാതെ സെല്ലില്‍ കഴിഞ്ഞ ദിലീപ്‌ തികച്ചും അസ്വസ്ഥനായിരുന്നെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍. രാത്രി കിടന്നുറങ്ങുന്നതിന്‌ തറയില്‍ വിരിക്കാന്‍ ഒരു പായും  പുതപ്പും പോലീസ്‌ നല്‍കി.

ഇന്നലെ അറസ്റ്റ്‌ അല്ലാതെ മറ്റു മാര്‍ഗമില്ലെന്ന്‌ പൊലീസ്‌ പറഞ്ഞപ്പോള്‍ മകളെ കാണണമെന്ന്‌ പറഞ്ഞ്‌ ദിലീപ്‌ പൊട്ടിക്കരഞ്ഞെന്നുമുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ജയിലില്‍ ദിലീപിന്‌ കൂട്ടായുള്ളത്‌ ഇതര സംസ്ഥാനക്കാരനായ കൊലക്കേസ്‌ പ്രതിയാണ്‌കൊലക്കേസിലുംമോഷണക്കേസിലുംകഞ്ചാവുകേസിലും റിമാന്‍ഡിലായ നാലുപേരാണ്‌ ദിലീപിന്‌ ഒപ്പമുള്ളത്‌.

ഇംഗ്ലീഷ്‌ അക്ഷരം `എല്‍' രൂപത്തിലുള്ള ഒരേയൊരു ജയില്‍ ബ്ലോക്കില്‍ 14 സെല്ലുകളാണുള്ളത്‌. ചെറിയ ജയിലാണെങ്കിലും ഇവിടെ തടവുകാരുടെ എണ്ണം കൂടുതലാണ്‌. 70 പേരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഇവിടെ ഇപ്പോള്‍ നൂറോളം തടവുകാരുണ്ട്‌.

ആളുകളുടെ എണ്ണത്തില്‍ കുറവുള്ള രണ്ടാംനമ്പര്‍ സെല്ലില്‍ 523ാം നമ്പര്‍ തടവുകാരനായാണ്‌ ദിലീപിനെ പാര്‍പ്പിച്ചിട്ടുള്ളത്‌. ഒഡിഷ സ്വദേശിയായ കൊലക്കേസ്‌ പ്രതിയാണ്‌ ഒപ്പമുള്ളത്‌. ഇടപ്പള്ളി റെയില്‍വേ പാളത്തിനുസമീപം മലയാളി മരിച്ച സംഭവത്തില്‍ രണ്ടുവര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിയുകയാണ്‌ ഇയാള്‍.

ചൊവ്വാഴ്‌ച രാവിലെ ഏഴരയോടെ ജയിലിനകത്തെത്തിച്ച ദിലീപിനെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എട്ടുമണിയോടെ രണ്ടാംനമ്പര്‍ സെല്ലിലേക്ക്‌ മാറ്റുകയായിരുന്നു. പ്രഭാതഭക്ഷണമായി ഉപ്പുമാവും പഴവും നല്‍കി. ഉച്ചയ്‌ക്ക്‌ സാമ്പാറും തൈരും സഹിതം ഊണ്‌. രാത്രി ചോറും ചേമ്പ്‌ പുഴുക്കും. 

ജയിലില്‍വെച്ച്‌ തിങ്കളാഴ്‌ചത്തെ പത്രങ്ങള്‍ ദിലീപ്‌ വായിച്ചു. നടിയെ ആക്രമിച്ചകേസിലെ ഡ്രൈവര്‍ മാര്‍ട്ടിന്‍, മണികണ്‌ഠന്‍, വടിവാള്‍ സലീം, പ്രദീപ്‌, വിഷ്‌ണു എന്നിവരും ആലുവ സബ്‌ ജയിലില്‍ വിവിധ സെല്ലുകളിലുണ്ട്‌. ദിലീപിന്റെ അടുത്തബന്ധുകള്‍ക്കുമാത്രമാണ്‌ ജയിലില്‍ സന്ദര്‍ശനാനുമതി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക