Image

വര്‍ഗീയ പരാമര്‍ശം; സെന്‍കുമാറിനെതിരെ അന്വേഷണത്തിന്‌ ഉത്തരവിട്ടു

Published on 11 July, 2017
വര്‍ഗീയ പരാമര്‍ശം; സെന്‍കുമാറിനെതിരെ അന്വേഷണത്തിന്‌ ഉത്തരവിട്ടു


തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ അന്വേഷണം. ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റയാണ്‌ സെന്‍കുമാറിനെതിരെ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.സെന്‍കുമാറിനെതിരായ എട്ട്‌ പരാതികള്‍ ക്രൈബ്രാഞ്ച്‌ അന്വേഷിക്കും. പരാതികള്‍ ഡി.ജി.പി ക്രൈംബ്രാഞ്ചിന്‌ കൈമാറി. 

കേസ്‌ എടുക്കാന്‍ സാഹചര്യം ഉണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ പരിശോധിക്കാനാണ്‌ ഇപ്പോള്‍ ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ നിര്‍ദേശം നല്‍കിയിരിക്കുന്നത്‌. കൂടുതല്‍ പരിശോധനയക്ക്‌ ശേഷം മാത്രമേ ക്രൈംബ്രാഞ്ച്‌ സെന്‍കുമാറിനെതിരെ കേസ്‌ എടുക്കുകയുള്ളൂ.

ഒരു മതവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുകയും മതവിഭാഗങ്ങള്‍ക്കിടയില്‍ സംഘര്‍ഷത്തിന്‌ കാരണമാവുകയും ചെയ്‌തേക്കാവുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സെന്‍കുമാറിനെതിരെ കേസെടുക്കണമെന്ന ആവശ്യം ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

മുസ്‌ലിം സമുദായത്തിനെതിരെ വാസ്‌തവവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ സെന്‍കുമാറിനെതിരെ നിരവധി പരാതികളാണ്‌ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ലഭിച്ചത്‌.
ഇസ്ലാമിക്‌ സ്റ്റേറ്റും ആര്‍.എസ്‌.എസും തമ്മില്‍ ഒരു താരതമ്യവും ഇല്ല എന്നായിരുന്നു വിരമിച്ച്‌ ശേഷം ടി.പി സെന്‍കുമാര്‍ സമകാലിക മലയാളത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്‌.


മതതീവ്രവാദമെന്നു പറയുമ്പോള്‍ ആര്‍എസ്‌എസ്‌ ഇല്ലേ എന്നു ചോദിക്കുന്നതില്‍ കാര്യമില്ല. ഐ.എസും ആര്‍.എസ്‌.എസും തമ്മില്‍ ഒരു താരതമ്യവുമില്ല. ഒരു മുസ്ലിമിന്‌ സ്വര്‍ഗ്ഗത്തില്‍ പോകണമെങ്കില്‍ ജിഹാദ്‌ നടത്തിയേ പറ്റൂ എന്ന്‌ പഠിപ്പിക്കുകയും ആ ജിഹാദ്‌ എന്നത്‌ മറ്റുള്ള മതക്കാരെ മുസ്ലിമാക്കുകയും അമുസ്ലീങ്ങളെ കൊന്നുകളയുകയുമാണ്‌ എന്നും പറയുന്നിടത്താണ്‌ പ്രശ്‌നം വരുന്നതെന്നുമാണ്‌ സെന്‍കുമാര്‍ പറഞ്ഞത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക