Image

ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

Published on 12 July, 2017
ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണന്തല കെ.കെ നഗര്‍ കണിയാംകോണത്തു വീട്ടില്‍ തുളസിയുടെ മകന്‍ വിനീഷ്‌ (31), സുദേവന്‍-ലേഖ ദമ്പതികളുടെ മകള്‍ സുചിത്ര (28) എന്നിവരാണ്‌ മരിച്ചത്‌. ഇന്നു പുലര്‍ച്ചെ നാലിനാണ്‌ സംഭവം.

സുചിത്ര തൂങ്ങിമരിച്ചതിനു പിന്നാലെ വിനീഷും ആത്മഹത്യ ചെയ്യുകയായിരുന്നു. ഇവര്‍ക്കു രണ്ടരവയസുള്ള ഒരു മകനുണ്ട്‌. കുടുംബകലഹമാണ്‌ ആത്മഹത്യക്കു പിന്നിലെന്നു പോലീസ്‌ പറയുന്നു.

അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിയായിരുന്നു വിനീഷിന്‌. സുമേഷാണ്‌ സുചിത്രയുടെ സഹോദരന്‍. പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക