Image

ദിലീപിനെ ക്രൂശിക്ക (വേണോ?) ജനം ഭാവനയുടെ ലോകത്തില്‍ (ഇമലയാളിക്ക് വേണ്ടി സുധീര്‍ പണിക്കവീട്ടില്‍ തയ്യാറാക്കിയത്)

Published on 12 July, 2017
ദിലീപിനെ ക്രൂശിക്ക (വേണോ?) ജനം ഭാവനയുടെ ലോകത്തില്‍ (ഇമലയാളിക്ക് വേണ്ടി സുധീര്‍ പണിക്കവീട്ടില്‍ തയ്യാറാക്കിയത്)
ദിലീപ് എന്ന അതുല്യ നടന്റെ അറസ്റ്റ് സിനിമ പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചെങ്കിലും വാവ് സമയത്ത് തലപൊക്കുന്ന ഞാഞ്ഞൂലുകളെപോലെ അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്ക് അതു വളരെ ആനന്ദം പകരുകയാണു ചെയ്തത്. അദ്ദേഹത്തിനെതിരെ പല കഥകളുമായി അവര്‍ മുന്നോട്ടു വരുന്നു. ഇങ്ങു അമേരിക്കയിലും നാട്ടിലെ മാധ്യമങ്ങള്‍ പടച്ച് വിടുന്ന കഥകള്‍ കേട്ട് പലരും ക്ഷുഭിതരാകുന്നു, ഇരയാക്കപ്പെട്ടുവെന്നു പറയപ്പെടുന്ന നടിക്ക് ധാര്‍മ്മികപിന്തുണ നല്‍കുന്നു.

ദിലീപിനെപോലുള്ള ഒരു അഭിനേതാവിന്റെ അഭിനയ സിദ്ധി അസൂയാര്‍ഹമാണ്. ഒരു താരരാജാവായി ജനപ്രിയ നായകനായി അദ്ദേഹം വിലസുന്നത് കാണികളെ ആനന്ദിപ്പിച്ചെങ്കിലും പ്രതിഭയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ അയല്‍പക്കത്ത്‌പോലും വരാന്‍ കഴിവില്ലാത്ത മിന്നാമിനുങ്ങുകള്‍ ദുഖിച്ചു, അസൂയപ്പെട്ടു. എന്നാല്‍ ഉദിച്ച് നില്‍ക്കുന്ന സൂര്യനെ ഊതികെടുത്താന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. അപ്പോഴാണു ഏതൊ ദുര്‍നിയോഗം പോലെ ഒരു അശനിപാതം ഉണ്ടായത്. അവിശ്വസനീയമായ ഒരു കെണിയില്‍ അദ്ദേഹംവീണുപോയത്. അതു മലയാള സിനിമിക്ക് തീരാനഷ്ടമാണ്.

ഒരാള്‍ക്ക് ഒരു ആപത്ത് വരുമ്പോളാണു അയാള്‍ അയാളുടെ മിത്രങ്ങളെയും ശത്രുക്കളേയും തിരിച്ചറിയുന്നത്. ഇപ്പോള്‍ നമ്മള്‍ കേള്‍ക്കുന്നത് 'അവനെ ക്രൂശിക്ക' എന്ന മാധ്യമങ്ങളുടെ സ്വരമാണു. ജനങ്ങളും ഏതോ ഭാവനാ ലോകത്തില്‍ തന്നെ. നിറമുള്ള കഥകളുടെ മാസ്മരിക ലോകത്തില്‍ ജനം ഒരു തരം ലഹരി ആസ്വദിക്കയാണു. ഒരു പക്ഷെ മാധ്യമങ്ങള്‍ പുറത്ത് വിടുന്നതിനെക്കാള്‍ പരദൂഷണത്തില്‍ ഡിഗ്രി നേടിയവരെല്ലാം ചമയ്ക്കുകയാണു കഥകള്‍. ഭാവന (ഇമാജിനേഷന്‍) മനുഷ്യന്റെ പ്രിയ സഖി, അവന്റെ സ്വപ്ന കാമുകി, അവനു അവളെ കൈവിടാന്‍ കഴിയില്ലല്ലോ.

എന്താണു സംഭവിച്ചതെന്നു മാധ്യമങ്ങള്‍ പറയുന്നുണ്ടെങ്കിലും അവര്‍ ഊന്നല്‍ കൊടുക്കുന്നത് നടന്റെ ഗുണ്ടകള്‍ നടിയെ തട്ടികൊണ്ടുപോയി പീഢിപ്പിച്ചുവെന്നാണു. പീഢിപ്പിച്ചു എന്നാല്‍ ഇപ്പോഴത്തെ മലയാളഭാഷയില്‍ ലൈംഗികമായി ഉപയോഗിച്ചുവെന്നാണു. എങ്കില്‍ അതിനു വൈദ്യപരിശോധനകള്‍ നടത്തിയോ? എന്താണു ആസ്പത്രി അധിക്രുതരുടെ റിപ്പോര്‍ട്ട്? അതൊന്നും ആര്‍ക്കും അറിയേണ്ട. നടിക്കെന്നല്ല ഒരാള്‍ക്കും അങ്ങനെ ഒരനുഭവം ഉണ്ടാകരുത് എന്നു നമ്മളൊക്കെ ഒറ്റ വാക്കില്‍ പറയുമ്പോള്‍ തന്നെ സംഭവങ്ങളുടെ വിശദാംശങ്ങളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നത് നല്ലതാണ്. എന്താണു നടിയെ തട്ടിക്കൊണ്ട് പോയവര്‍ കാറില്‍ വച്ച് ചെയതത്. നമ്മള്‍ വായിക്കുന്നു നടി പീഢിപ്പിക്കപ്പെട്ടു. ഇങ്ങനെയൊക്കെ മാധ്യമങ്ങള്‍ വിളിച്ച് കൂവ്വുന്നെങ്കിലും അതിന്റെ സത്യാവസ്ഥ പുറത്ത് വിടുന്നില്ല. നടിയെ തട്ടിക്കൊണ്ടുപോയി എന്ന കുറ്റത്തിന്റെ മറവില്‍ നിന്നു പെണ്ണല്ലെ എന്തൊക്കെ സംഭവിച്ചിരിക്കാമെന്നഭാവനാ വിലാസം കത്തി പടരുകയാണു. അതുകൊണ്ട് മാധ്യമങ്ങള്‍ പറയുന്നപോലെ ഒരു മാനഹാനി നടിക്ക് ഉണ്ടായോ എന്നു നമുക്കറിയില്ല.

പരപുരുഷന്റെ നോട്ടം പോലും സഹിക്കാന്‍ കഴിയാത്ത പതിവ്രുത ദേവതകള്‍ക്ക് അന്യപുരുഷന്‍ അവരുടെ ദേഹത്ത് കൈ വച്ചാല്‍ അവര്‍ മാനസികമായി തളര്‍ന്നു പോകും. എന്നാല്‍ നടി ധീരയായി ജീവിതത്തിലേക്കും അഭിനയത്തിലേക്ക് തിരിച്ച് വന്നുവെന്നു മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുമ്പോള്‍ ഒരു സ്ര്തീയ്ക്ക് എങ്ങനെ അതിനു കഴിയുമെന്നു ചിലരൊക്കെ ചിന്തിക്കുന്നു. പിന്നെ എല്ലാം അഭിനയമല്ലേ എന്ന സമാധാനം. ഇതിനിടയില്‍ ഇരയാക്കപ്പെട്ട നടിയുടെ മോതിര കല്യാണവും നിശ്ചയ താമ്പൂലവും നടന്നുവെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. അവര്‍ക്ക് ആശംസകള്‍ നേരാം.

എന്നാലും ഒരാളിലേക്ക് മാത്രം കുറ്റങ്ങള്‍ ചുമത്തുമ്പോള്‍ എന്തുകൊണ്ട് അയാള്‍ കുറ്റം ചെയ്യാന്‍ നിര്‍ബന്ധിതനായി എന്നറിയാന്‍ ശ്രമിക്കുന്നത് നല്ലതാണ്. ദിലീപിനു നേരേ കല്ലെറിയുന്നവര്‍ ഓര്‍ക്കുന്നില്ല അവര്‍ക്കതിനു അര്‍ഹതയുണ്ടോ എന്നു. ദിലീപിനെ തേജോവധം ചെയ്യുമ്പോള്‍ സംഭവങ്ങളുടെ കിടപ്പ് എങ്ങനെയെന്നു മനസ്സിലാക്കുന്നത് മനുഷ്യ ധര്‍മ്മമാണ്. സിനിമ ലോകം ഗ്ലാമറും പ്രശസ്തിയും പണവും നിറഞ്ഞതാണെങ്കിലും സദാചാരം വഴുക്കലിലാണു അവിടെ. അതില്‍ തെന്നി വീഴുന്നവര്‍ അധികമാണു. ആ വീഴ്ചകളുടെ കഥകേള്‍ക്കാന്‍ പുറം ലോകം കാതോര്‍ക്കുന്നുവെന്നറിയുന്ന പാപ്പരാസികള്‍ ഉള്ളതിനെ നാലിരട്ടിയാക്കി പുറത്തുവിടുന്നു. പാപ്പരാസികളുടെ അതിരു കടന്ന ആവേശം സുന്ദരിയായ ഒരു പാവം രാജകുമാരിയുടെ ജീവന്‍ അപഹരിച്ചത് നമ്മള്‍ ഏറെ ദുഃത്തോടെ വായിക്കുകയുണ്ടായി. എന്നാല്‍ പാപ്പരാസികള്‍ മാത്രമല്ല സിനിമ ലോകത്തിനകത്തും ചില പാപ്പരാസികള്‍ ഉണ്ടു. മറ്റുള്ളവരുടെ കിടപ്പറ രഹസ്യങ്ങള്‍ ഒളിഞ്ഞ് നോക്കി അതു പറഞ്ഞു നടക്കുന്നവര്‍. ഏദന്‍ തോട്ടത്തിലാണെങ്കിലും തങ്ങള്‍ക്കും അങ്ങനെ വിലക്കപ്പെട്ട കനി തിന്നാന്‍ കഴിയുന്നില്ലെന്ന നിരാശയായിരിക്കാം മറ്റുള്ളവരെപ്പറ്റി കണ്ടതും കേട്ടതും പറയുന്നത്.ആരും പുണ്യാളന്മാരല്ല. അവസരങ്ങളുടെ അഭാവമാണ് സദാചാരം എന്നു പറഞ്ഞയാള്‍ ബുദ്ധിമാന്‍.

ഭാരതം കണ്ട ഏറ്റവും വലിയ ഷോമാന്‍ എന്നു പ്രശസ്തിയാര്‍ജിച്ച രാജ്കപൂറിനെ ചുറ്റിപ്പറ്റി അനവധി കഥകള്‍ (കഥകള്‍?) നമ്മള്‍ വായിച്ചിരിക്കുന്നു. ഒരു സഹനടിയുമായിട്ടുള്ള അദ്ദേഹത്തിന്റെ വഴിവിട്ട ബന്ധം അദ്ദേഹത്തിന്റെ ഭാര്യയുടെ ചെവിട്ടില്‍ എത്തി. അവര്‍ രാജ്കപൂറില്‍ നിന്നു അകന്നു കഴിഞ്ഞെങ്കിലും ഇന്നത്തെ പോലെ ഉടനെ വിവാഹ മോചനവും കോലാഹലങ്ങളും ഒന്നും നടത്തിയില്ല. ആ സഹനടിയാകട്ടെ തന്നെ അയാള്‍ വിവാഹം കഴിക്കില്ല തനിക്ക് വെറും രണ്ടാം സ്ഥാനം എന്നു സ്വയം മനസ്സിലാക്കി രണ്ടുപേരുടേയും ഒരുമിച്ചുള്ള റഷ്യന്‍ യാത്രയില്‍ വച്ച് രാജ്കപൂറിനെ വിട്ടുപോയി. അപ്പോള്‍ പനിച്ച് കിടന്നിരുന്ന രാജ്കപൂറിനെ ശുശ്രൂഷിക്കാനെത്തിയത് അന്നു തമിഴിലും മലയാളത്തിലും പ്രശസ്തയായ ഒരു നടിയായിരുന്നുവെന്നുംഅവര്‍ തമ്മില്‍ ഒരു പ്രണയം ഉത്ഭവിച്ചുവെന്നും പറയപ്പെടുന്നു. ആ നടിക്ക് വേണ്ടി രാജ്കപൂര്‍ ഒരു സിനിമ പോലും നിര്‍മ്മിച്ചുവത്രെ. രാജ്കപൂര്‍ ഭാര്യയോട് ലൈംഗിക വിശ്വസ്തത പുലര്‍ത്തിയിരിന്നില്ല; സഹ നടിമാരുമൊത്ത് ഒരു കള്ളക്രുഷ്ണനായി രതിലീലകളില്‍ എര്‍പ്പെ ട്ടിരുന്നുവെന്നു അന്നു പത്രങ്ങള്‍ അടിച്ച് വിട്ടു കൊണ്ടിരുന്നു. മലയാളത്തില്‍ അങ്ങനെ അവിശ്വസ്തത പുലര്‍ത്തുന്ന നടീ-നടന്മാര്‍ കുറവായത് കൊണ്ടായിരിക്കാം ഗോസ്സിപ്പ് കോളം പലപ്പോഴും ഒഴിഞ്ഞ് കിടക്കുന്നു.

ഒരു നടിയുമായി ഭര്‍ത്താവ് ബന്ധം പുലര്‍ത്തുന്നുവെന്നറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തുവെന്നൊക്കെ നമ്മള്‍ വായിച്ചത് ഓര്‍ക്കുക. അപ്പോള്‍ മാധ്യമങ്ങള്‍ക്കും, വ്യക്തികള്‍ക്കും ഒരു കുടുംബം തകര്‍ക്കാന്‍ കഴിയുന്നു. രാജ്കപൂറിന്റെ ഭാര്യയെ പോലെ ഭര്‍ത്താവിനേയും അയാള്‍ എന്തു തെറ്റു ചെയ്താലും, കുടുംബത്തേയും സ്‌നേഹിക്കുന്നവര്‍ ജീവിതം ഒത്തുതീര്‍പ്പിലൂടെ മുന്നോട്ട് നയിച്ച് മറ്റുള്ളവരെ നിരാശപ്പെടുത്തുന്നു.

സീതയെപോലെയുള്ള സ്ര്തീക്ക് അവളുടെ ഭര്‍ത്താവ് ശ്രീരാമനെപോലെ ഏകപത്‌നിവ്രുതകാരനാകണമെന്ന ആവശ്യമുണ്ടാവുക സ്വാഭാവികമാണ്. ആണുങ്ങളുടെ സ്വഭാവമറിയുന്ന മുനിമാര്‍ സ്ര്തീകള്‍ക്കായി ഒരു കഥകൂടി പറഞ്ഞു കൊടുക്കുന്നുണ്ട്. അതു ശീലാവതിയുടെയാണു. സ്വന്തം തോളില്‍ ഭര്‍ത്തവിനെ ചുമന്ന് അയാളെ വേശ്യാലയത്തിലേക്ക് കൊണ്ടു പോകുന്ന ഭാര്യയെ.

സുന്ദരിയായ സഹനടിയില്‍ ഒരു നടനു മോഹം ഉണ്ടാകുന്നു. നടന്‍ അവളെ പാട്ടിലാക്കുന്നു. ആര്‍ക്കാണു ചേതം? നടന്‍ ഭാര്യയേയും കുടുംബത്തേയും പരിപാലിക്കുന്നുണ്ടല്ലോ.സദാചാര നിരതയായ മറ്റൊരു നടി രോഷം പൂണ്ടു. വാര്‍ത്ത നടന്റെ ഭാര്യയുടെ കാതില്‍ എത്തിക്കയും ചെയ്യുന്നു എന്നു നമ്മള്‍ ഇപ്പോള്‍ വായിച്ചറിയുന്നു. പതിവ്രുതയും, പരിശുദ്ധയുമായ ഭാര്യ പൊട്ടിതെറിക്കുന്നു. ഭര്‍ത്താവ് അനുനയങ്ങള്‍ പറഞ്ഞുകാണും പക്ഷെ ഒരു ഭാര്യക്ക് എങ്ങനെ പൊറുക്കാന്‍, മറക്കാന്‍ കഴിയും. അവര്‍ രാജകപൂരിന്റെ ഭാര്യ ക്രുഷ്ണയല്ലല്ലോ. അല്ലെങ്കില്‍ ധര്‍മ്മേന്ദ്രയുടെ ഭാര്യ പ്രകാഷ് കോര്‍ അല്ലല്ലോ? കുടുംബം പിളരുന്നു. സിനിമ ലോകത്ത് പലര്‍ക്കും അറിയാമായിരുന്ന കാര്യം അവരൊക്കെ കണ്ണടച്ചപ്പോള്‍ അതു കുടുംബം കലക്കാന്‍ ഉപയോഗിച്ചത് ഹീനമല്ലേ?

മമത മോഹന്‍ ദാസ് പറഞ്ഞപോലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുക്കി തീര്‍ക്കാമായിരുന്ന ഒരു പ്രശ്‌നം വെറുതെ വഷളായി. നടനുനേരെ മാത്രം കല്ലെറിയുന്നവര്‍ ചിന്തിക്കുക നിങ്ങള്‍ക്കുമില്ലേ കുടുംബം. ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ചെയ്ത് പോയ തെറ്റ് ഒരാള്‍ തന്റെ കുടുംബം, ഭൂമിയിലെ ദേവാലയം തകര്‍ക്കാന്‍മറ്റൊരാള്‍ തുനിയുമ്പോള്‍ വേദന തോന്നില്ലേ. മനുഷ്യ സഹജമായ പ്രതികാരവും, കോപവും നമ്മളെ കീഴടക്കില്ലെ. പണവും സ്വാധീനവുമുണ്ടെങ്കില്‍ പ്രതികരിക്കയില്ലേ.

ഇരയാക്കപ്പെട്ട നടിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നത് അവര്‍ക്ക് കാറില്‍ വച്ച് ഒരു നടുക്കമുണ്ടായി എന്നാണു. ഒരു പക്ഷെ ആ സംഭവത്തിനു പിന്നില്‍ നടന്‍ തന്നെയെങ്കിലും അദ്ദേഹം അത്രക്കേ ഉദ്ദേശിച്ചി ട്ടുണ്ടാകുകയുള്ളു. അവള്‍ക്ക് ഒരു നടുക്കം ഉണ്ടാക്കുക. ബലാത്സംഗം, ലൈംഗിക ആക്രമണം ഇതൊന്നുമുണ്ടായതായി പോലിസ് തെളിയിച്ചിട്ടുണ്ടൊ? നടിയുടെ ചിരിക്കുന്ന മുഖവും, മോതിരവിരലും മാത്രം കാമറയില്‍ പകര്‍ത്തണമെന്ന നിര്‍ദ്ദേശം കൊടുത്തയാള്‍ എന്തുകൊണ്ട് അവളെ മറ്റൊരു രീതിയില്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടില്ല.

പ്രിയ വായനക്കാരെ, മാധ്യമങ്ങളുടെ സ്വാധീനത്തില്‍ എഴുതുന്ന എഴുത്തുകാരെ, നമ്മള്‍ക്കറിയാത്ത ഒത്തിരി കാര്യങ്ങള്‍ ഉണ്ടു. അതുകൊണ്ട് ആ നടന്റെ ഒരു മനുഷ്യന്റെ ജീവിതം ഇനിയും തകരാതിരിക്കട്ടെ എന്നു നമ്മള്‍ക്ക് ചിന്തിക്കാം. എന്തിനാണു ആളുകള്‍ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറി കുഴപ്പങ്ങള്‍ സ്രുഷ്ടിക്കുന്നത്.

നടനെ ന്യായീകരിക്കയല്ല. മലയാള ചലചിത്രലോകത്തിലെ എല്ലാ നടീ-നടന്മാരും പുണ്യവാളന്മാരാണെങ്കിലല്ലെ നടനു നേരെ കല്ലെറിയാവൂ, ജനങ്ങളിലും എത്ര പുണ്യാളന്മാരുണ്ടു. ശ്രീയേശുവിന്റെ വചനം ഇവിടെ ശ്രദ്ധേയമാണു. '' നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയുക'
Join WhatsApp News
പീലാത്തോസ് 2017-07-12 08:48:54

ഇയാൾക്ക് പറ്റിയത് ആർക്കും സംഭവിക്കാതിരിക്കട്ടെ.  സുധീർ പണിക്ക വീട്ടിൽ എഴുതിയിരിക്കുന്നതുപോലെ ഒരു ദുർബ്ബല നിമിഷത്തിൽ ചെയ്യതാണെന്ന് സാഹചര്യ തെളിവുകൾ പറയുന്നില്ല. വളരെ നാളത്തെ പ്ലാനിങ് ഉണ്ടെന്നാണ് വിശ്വസനീയ വൃത്തങ്ങളിൽ നിന്നുള്ള അറിവ് . ഒരുകോടി രൂപയാണ് ഇയാൾ ഈ കൃത്യ നിർവഹണത്തിന് മുടക്കാൻ തയാറായത്. രണ്ടു ലക്ഷം രൂപ കൃത്യ നിർവഹണത്തിന് ശേഷം കാവ്യയുടെ കടയിൽ വച്ച് കൈമാറിയതായി തെളിവുകളുണ്ടെന്നാണ് പറയപ്പെടുന്നത്. എന്തായാലും എനിക്ക് ഈ രക്തത്തിൽ പങ്കില്ല.  ജനങ്ങൾക്ക് എന്താണ്  വേണ്ടത് എന്ന് ചോദിച്ചപ്പോൾ ജനം പറയുന്നു  ദിലീപിനെ ക്രൂശിക്ക എന്ന്.


john kunthara 2017-07-12 08:39:46
നടിയെ മാനഭംഗപ്പെടുത്തിയതിൽ ദിലീപിനുള്ള പ്രധാനപങ്ക് പോലീസുകാർ അന്വേഷണം നടത്തി സ്ഥിതീകരിച്ച ശേഷമാണ് അറസ്റ് നടന്നത് ഇതിൽ തങ്ങൾക്കു സങ്കടപ്പെടാം എന്നാൽ ഒരു സ്ത്രീയെ അപമാനിച്ചു പകതീർക്കുന്ന ഒരാൾ വെറും ക്രിമിനൽ മാത്രം ഇയാൾ ഒരു അനുഗ്രഹീത നടനല്ല പിന്നെയോ ഒരപഹാസ്യനടൻ കരഞ്ഞോളു  വേണ്ടുവോളും .
NAADUKAANI 2017-07-12 10:56:14
പണിക്കവീട്ടിൽ സാറെ .... ഈ ദുർബല നിമിഷം എന്ന് പറയുന്നത് 3 വർഷത്തെ ഗൂഡാലോചനയ്ക്കാണോ...ഈ പ്രാവശ്യത്തെ സ്റ്റേജ് ഷോയ്ക്ക് വന്നപ്പോൾ ഈ കാട്ടുകള്ളൻ സാറിനു വല്ല ഉപകാരമോ പലഹാരമോ തന്നിരുന്നോ... 
സ്മാൾ ഫിഷ് 2017-07-12 10:58:38
സുധിർ പറയുന്നതിൽ  ഒരു കഴമ്പുമില്ല. ഏതെല്ലാം  ഒതുക്കി തീർകണ്ടതല്ല. ഇത്തരം സൂപ്പറുകൾക്കു  എന്തും  ചെയ്യാം  അല്ലൈ. ഇവനെയൊക്കെ പണ്ടേ പിടിക്കണമായിരുന്നു. സുധിർ പറയുന്നത്  നൂറു 
ശതമാനയും തെറ്റു. കുന്ദ്രയും  പീലാത്തോസ്ഉം  ശരി. 
John Albany 2017-07-12 12:20:18
Sir Dileep fanuanu alle? Ayikko...? Sirine njan Janeshinteyum, Muskeshinteyum koottathil cherkkunnu...Iniyum sthreepeedanam varumpol Vilapichu azhuthane sireee..
john philip 2017-07-12 13:00:34
സുധീർ അദ്ദ്ദേഹത്തിന്റെ അഭിപായം സുധീരം എഴുതി .  നടി അത്ര നിഷ്ക്കളങ്കയൊന്നുമല്ലെന്നു ദിലീപിന് എതിരായി എഴുതുന്നവർ എന്തെ ചിന്തിക്കുന്നില്ല. എന്തിനാണ് നടി നടന്റെ കിടപ്പറ രഹസ്യങ്ങൾ ഒളിഞ്ഞ് നോക്കി അയാളുടെ കുടുംബം കുട്ടിച്ചോറാക്കിയത്.  സുധീറിന്റെ ലേഖനം അതിനെ ആസ്പദമാക്കിയാണെന്നു എനിക്ക് തോന്നുന്നു. അപ്പോൾ പിന്നെ നടനെ മാത്രം ക്രൂശിക്കരുത്.
Haaaaa 2017-07-12 14:35:57
Ha.  Haa
കാര്യസ്ഥന്‍. 2017-07-12 20:48:39
ഭാവനയാണെന്നും ഇതില്‍ ഗൂഢാലോചന ഒന്നും ഇല്ല എന്ന ആദ്യത്തെ വെടിപൊട്ടിച്ചത് മുഖ്യമന്തി പിണറായി വിജയന്‍. അതില്‍ നിന്നും അദ്ദേഹം കരകയരുന്നതെ ഉള്ളു. അപ്പോള്‍ ദാ വരുന്ന് രണ്ടാമത്തെ വെടി. എന്താ കഥ ? ഈ ലേഖനം പ്രസിദ്ധീകരിക്കുന്നതിനു മുന്‍പ് ഒരു കാര്യം ചെയ്യാമായിരുന്നു. വിവരവകവാശ നിയമപ്രകാരം നെടുംബാശ്ശേരി പോലീസിനെ കണ്ടു F.I.R. ഇന്റെ ഒരു കോപ്പി വായിച്ചു പഠിച്ചിട്ടു അഭിപ്രായം പറയാമായിരുന്നു. Just FYI, The Nedumbassery police have registered a first information report (FIR) against the accused for abduction, rape, criminal conspiracy and criminal intimidation, apart from section 66 E of IT Act for taking the picture of the actor using mobile phones. നിങ്ങളുടെ രാമായണം പറച്ചില്‍ കണ്ടാല്‍ തോന്നും പണവും പ്രസസ്തിയും ഉള്ളവന് എന്ത് ആഭാസവും ആകാം. എങ്കില്‍ പിന്നെ ഇവിടെ പോലീസിന്‍റെയും നീതി ന്യായ വ്യവസ്തിതിയുടെ ആവശ്യം ഇല്ലല്ലോ? See the story of Bill Cosby… മറ്റുള്ളവരുടെ ഭാര്യമാരെല്ലാം ശീലാവതി ആയിരിക്കണം എന്ന് മോഹിക്കുന്നത് പമ്പര വിഡ്ഢിത്തരമാണ്. ഈ സാഹിത്യം തന്നേ ഒരു ഭാവനയല്ലേ? കാര്യസ്ഥന്‍.
പ്രവാസി 2017-07-13 00:02:58
ദിലീപ് എന്ന നടൻ എല്ലാവരുടെയും പ്രിയപ്പെട്ടവൻ ആയിരുന്നു എല്ലാവരും അദ്ദേഹത്തിന്റെ സിനിമകൾ ആസ്വദിച്ചിരുന്നു . 

ഈ സംഭവങ്ങൾ ക്കെല്ലാം അനുബന്ധമായി പല കഥകളും പറഞ്ഞു കേൾക്കുന്നുമുണ്ട് അതെല്ലാം അവരുടെ സ്വകാര്യത .

എന്നാൽ ഈ സംഭവം വളരെ ഗൗരവമുള്ള ഒന്നാണ് ആർക്കും അതായത് പണം മുടക്കാൻ കഴിവുള്ളവർക്ക് ആരെയും ഏതു സമയവും തടഞ്ഞു നിർത്തി ഒന്ന് സഹകരിക്കണം ഇതൊരു കൊട്ടേഷൻ ആണ് എന്ന് പറഞ്ഞു പീഡിപ്പിക്കാൻ കഴിയുക എന്ന് വന്നാൽ നിയമ വ്യവസ്ഥയും മനുഷ്യന്റെ സ്വൈര വിഹാരവും നടപ്പില്ലാത്ത ഒരു വ്യവസ്ഥിതിയിലേക്കു ആണ് കേരളത്തിന്റെ പോക്ക് എന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ചെകുത്താന്മാരുടെ പ്രിയപ്പെട്ട നടാവുന്ന കാലം വിദൂരമല്ല എന്ന സത്യം വിസ്മരിക്കാവതല്ല. 
Dr.Sasi 2017-07-13 10:45:25
ഒരു പർവ്വതത്തിന്റെ ഉപരിയിലേക്കു  കഠിനമായ കഷ്ടപ്പാടിലൂടെ കയറിയ ഒരാൾ ഉന്നതിയിൽ എത്തുന്നതിനു മുൻപ് കാൽ വഴുതി വീഴുന്നത് സ്വാഭാവികം .വീണു കിടന്ന ആൾ വീണ്ടും അവിടെ നിന്നും എഴുന്നേറ്റ്  അതെ പർവതത്തിന്റെ ഉന്നതിയിൽ എത്തുന്നതും സ്വാഭാവികം .അറിഞ്ഞു കൊണ്ട് തന്നെ തെറ്റ് ചെയ്യുന്നത് ലോക സ്വഭാവമാണ് .എല്ലാ കരുത്തും ബുദ്ധിയോടും കൂടി ദീലീപ് എഴുന്നേറ്റു വരുന്നത് വരെ കാത്തിരിക്കാം .ഒരു കൈ ചന്ദന കൂടത്തിലും മറ്റേ കൈ അരിവാളും പിടിച്ചു നടക്കുന്ന ആളുകളെയും  ,ഒരു കൈയിൽ കുരിശും മറ്റേ കൈയിൽ അരിവാളും പിടിച്ചു നടക്കുന്നവരുടെയും ഒരു കൈയിൽ വേദവും , മറ്റേ കൈയിൽ ഭേദവും കൊണ്ട് നടക്കുന്നവരുടെയും ചെയ്തികൾ നാം  ദീലീപിൽ നിന്നും കേൾക്കാൻ കാത്തിരിക്കാം .ചന്ദനത്തിൽ നിന്ന് ചരിക്കുന്ന തീ ആയാലും ,തീ ദഹിപ്പിക്കുന്നതു പോലെ ക്ഷമ ശീലനായ ദീലീപ് ക്ഷോഭിക്കുമ്പോൾ ,ആ ക്ഷോഭം  സിനിമ ലോകത്തിനു വൻ നാശ മുണ്ടക്കാൻ ശക്തമാണ് .കാത്തിരുന്ന കാണാം . 
കൈരളി ടെലിവിഷൻന്റെ ചെയർമാൻ ശ്രീ . മമ്മൂട്ടി  കേരളത്തിലെ എന്നല്ല ഇന്ത്യയിലെ മുഴുവൻ സിനിമ മേഖലയും പഠിച്ച വ്യ്കതിയാണ് .അതുപോലെ തന്നെ അതിന്റെ  മാനേജിങ് ഡയറക്ടർ  ജോൺ ബ്രിട്ടാസ് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ഒരു പത്ര പ്രവർത്തകൻ കൂടിയാണ് .അങ്ങനെയുള്ള  കൈരളി ടെലിവിഷനിലാണ് നടിക്ക് സുനിയൂമായി ബന്ധമുണ്ടെന്ന വാർത്ത വന്നത് ! അറിയാതെ അങ്ങനെ ഒരു വാർത്ത പ്രക്ഷേപണം ചെയ്യാൻ അത്ര പരിചയമില്ലാത്ത ഒരു മണ്ടൻ ചാനൽ അല്ല കൈരളി  ടെലിവിഷൻ . നടി പരാതി പെടാത്തതിലും ദൂരൂഹതയുണ്ട്! കേവലം ഒരു മാപ്പു പറഞ്ഞു മാച്ചുകളഞ്ഞു മറക്കാൻ പറ്റുന്ന ഒരു വർത്തയല്ലായിരുന്നു ആ വാർത്ത എന്ന സത്യം മനസ്സിലാക്കി , ഇതും അന്വേഷണ പരിധിയിൽ വരുന്ന പ്രസക്തമായ  ഒരു വിഷയം കൂടിയാണ് എന്നതും വളരെ പ്രാധാന്യത്തോടുകൂടി പരിഗണിക്കേണ്ട ഒരു വിഷയമല്ലെ?
ഇവിടെയും ഈ നടിയൂടെ അത്യന്തം ദാരുണമായ ദൈന്യാവസ്ഥ  അവസരപ്പെടുത്തി  എല്ലാ അധർമ ശക്തികളും ഒന്നിച്ചു അനുയോജ്യമായ രീതിയിൽ ഉപയോഗിച്ച്  ദീലീപ് കെട്ടിപ്പടുത്ത കോട്ടകൾ തകർക്കാനുള്ള  ബോധപൂർവമായ   ശക്തമായ ശ്രമം കാണാതിരിക്കാനും വയ്യ !സ്നേഹം നടിച്ചു തന്നെയും വഞ്ചിച്ചു ,ഈ ലോകത്തെയും വഞ്ചിച്ചു താൻ ജീവിക്കുന്ന ഈ സമൂഹത്തെയും വഞ്ചിച്ചു അങ്ങെയറ്റത്തെ മാന്യതയുടെ മുഖം മൂടിയണിഞ്ഞ്  നമ്മുടെ കണ്മുന്നിൽ ഇന്നും സൂര്യന്റെ പ്രകാശത്തിനു പോലും മാറ്റാൻ പറ്റാത്തത്ര അന്ധകാരത്തിൽ കഴിയുന്ന എത്രോയോ പകൽ മാന്യന്മാർ ഒന്നും സംഭവിക്കാത്ത രീതിയിൽ ജീവിക്കുന്നു.ചിന്തിക്കാൻ പോലും പറ്റാത്തത്ര  ഹീനങ്ങളായ അകൃത്യങ്ങൾ നടക്കുന്ന ഈ സമൂഹത്തിൽ  വീണു കിടക്കുന്നവനോടുള്ള, വീണു കിടക്കുന്നവളോടുള്ള  സ്നേഹം കാണിക്കാൻ അന്തഃകരണത്തിന്റെ അടിത്തട്ടിൽ നിന്നും  ഈ മലയാളിക്ക് വേണ്ടി ശ്രീ സുധീർ എഴുതിയ ഈ കുറിപ്പിനെ  അവഗണിക്കാൻ വയ്യ .
(ഡോ.ശശിധരൻ )
S George 2017-07-13 14:08:59
Very good article, this article should get utmost coverage through social media. Let the “Literate” KERALITES read this
S George 2017-07-13 14:21:41
 Lack of opportunity (esp. sex/love) leads to moral policing and hate, and it is very true among "Malayalee" community in Kerala and abroad!!
I don't agree with all of the content, but a good article from the heart of a true journalist.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക