Image

നടി സുരഭി ലക്ഷ്‌മി വിവാഹമോചിതയായി

Published on 12 July, 2017
നടി സുരഭി ലക്ഷ്‌മി വിവാഹമോചിതയായി

കൊച്ചി : നടിയും ദേശീയ അവാര്‍ഡ്‌ ജേതാവുമായ സുരഭി ലക്ഷമി വിവാഹമോചിതയായി. ഭര്‍ത്താവ്‌ വിപിന്‍ സുധാകറുമായുള്ള ബന്ധം കോഴിക്കോട്‌ കുടുംബകോടതി വഴിയാണ്‌ വേര്‍പിരിഞ്ഞത്‌. 

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ വിപിനാണ്‌ ആദ്യം വിവാഹ മോചന വാര്‍ത്ത അറിയിച്ചത്‌. തുടര്‍ന്ന്‌ സുരഭിയും വിവാഹ മോചനം സ്ഥിരീകരിച്ച്‌ പോസ്റ്റ്‌ ഇട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരുവരും വേര്‍പിരിഞ്ഞ്‌ ജീവിക്കുകയായിരുന്നു.

 പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ്‌ ഞങ്ങള്‍ പിരിയുവാന്‍ തീരുമാനിച്ചത്‌. പരസ്‌പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഞങ്ങള്‍ തുല്യ സമ്മതത്തോടെ തന്നെയാണ്‌ ഈ വിവാഹബന്ധം വേര്‍പെടുത്തിയത്‌.

ഇതിലേക്കു നയിച്ച കാര്യങ്ങള്‍ ഞങ്ങളുടെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാല്‍ ഞാനതിവിടെ പങ്കുവെക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും സുരഭി ഫേസ്‌ബുക്ക്‌ പോസ്റ്റിലൂടെ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക