Image

ജനരോഷം; തൊടുപുഴയിലെ തെളിവെടുപ്പ്‌ പൂര്‍ത്തിയാക്കാനായില്ല

Published on 12 July, 2017
ജനരോഷം; തൊടുപുഴയിലെ തെളിവെടുപ്പ്‌ പൂര്‍ത്തിയാക്കാനായില്ല


തൊടുപുഴ : നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ തൊടുപുഴയിലെത്തിച്ച്‌ തെളിവെടുക്കാനുള്ള പൊലീസിന്റെ ശ്രമം തടസപ്പെട്ടു. ജനങ്ങളുടെ ശക്തമായ പ്രതിഷേധം മൂലം ദിലീപിനെ പൊലീസിന്‌ വാഹനത്തില്‍ നിന്നും പുറത്തേക്ക്‌ ഇറക്കാനായില്ല. തൊടുപുഴയിലെ ശാന്തിഗിരി കൊളേജിലെത്തിച്ച്‌ തെളിവെടുക്കാനുള്ള ശ്രമമാണ്‌ തടസപ്പെട്ടത്‌.

ദിലീപിനെ തൊടുപുഴയിലേക്ക്‌ കൊണ്ടുപോകുന്ന വഴി പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചിരുന്നു. മുവാറ്റുപുഴയില്‍വച്ച്‌ ജനങ്ങള്‍ കൂകിവിളിച്ചും പ്രതിഷേധിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ തെളിവെടുപ്പും തടസപ്പെട്ടത്‌. കഴിഞ്ഞ ദിവസം അറസ്റ്റ്‌ ചെയ്‌ത ദിലീപിനെ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതി രണ്ട്‌ ദിവസത്തേക്ക്‌ പൊലീസ്‌ കസ്റ്റടിയില്‍ വിടുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക