Image

ദിലീപിനെ തള്ളിപ്പറഞ്ഞ് മാപ്പു സാക്ഷിയാകാന്‍ താനില്ലെന്ന് നാദിര്‍ഷാ

Published on 12 July, 2017
ദിലീപിനെ തള്ളിപ്പറഞ്ഞ് മാപ്പു സാക്ഷിയാകാന്‍ താനില്ലെന്ന് നാദിര്‍ഷാ
നടി ആക്രമിച്ച കേസില്‍ ദിലീപിനെ തള്ളിപ്പറഞ്ഞ് മാപ്പു സാക്ഷിയാകാന്‍ നാദിര്‍ഷാ തയ്യാറല്ലെന്ന് റിപ്പോര്‍ട്ടുകള്‍. എന്നും ഒപ്പം നിന്ന സുഹൃത്തിനെ തള്ളിപ്പറയില്ലെന്നാണ് നാദിര്‍ഷായുടെ നിലപാട്. അതിനിടെ നാദിര്‍ഷായെ ഗൂഢാലോചനക്കേസില്‍ നിന്ന് ഒഴിവാക്കാനും നീക്കം സജീവമാണ്. ദിലീപിനെ സഹായിക്കുക മാത്രമാണ് നാദിര്‍ഷാ ചെയ്തത്. ഗൂഡാലചന സമയത്ത് നാദിര്‍ഷായ്ക്ക് പങ്കില്ലെന്നാണ് പൊലീസിന്റെ പുതിയ നിലപാട്. അതുകൊണ്ട് തന്നെ ദിലീപിന്റെ മാനേജരായ അപ്പുണ്ണിയേയും നാദിര്‍ഷായേയും തെളിവ് നശിപ്പിച്ച വകുപ്പിലും കുറ്റകൃത്യം മറച്ചുവച്ച വകുപ്പിലും പ്രതിയാക്കും. ഇത് ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ വീണ്ടും കേസ് അന്വേഷണത്തിന്റെ പ്രധാന ചുമതല പെരുമ്ബാവൂര്‍ സിഐ ബിജു പൗലോസിന് തിരിച്ചു നല്‍കി.

കേസുമായി ബന്ധപ്പെട്ട് നടനും എംഎല്‍എയുമായ മുകേഷിനെ പൊലീസ് ചോദ്യം ചെയ്യും. പള്‍സര്‍ സുനി മുകേഷിന്റെ െ്രെഡവറായി പ്രവര്‍ത്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്. കൂടാതെ, ദിലീപിന്റെ അനുജന്‍ അനൂപിനേയും നാദിര്‍ഷയേയും ദിലീപുമായി അടുപ്പമുള്ള മറ്റുചിലരെയും പൊലീസ് ഇന്ന് ചോദ്യം ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മുകേഷിന്റെ െ്രെഡവറായി ഒന്നര വര്‍ഷത്തോളം പ്രവര്‍ത്തിച്ച പള്‍സര്‍ സുനിയെ പിന്നീട് മുകേഷ് ജോലിയില്‍നിന്ന് ഒഴിവാക്കിയിരുന്നു. സുനിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് അറിയില്ലായിരുന്നെന്നും അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിനാലാണ് പറഞ്ഞുവിട്ടതെന്നും മുകേഷ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതിനിടെ ദിലീപിന്റെ സഹോദരന്‍ അനൂപിനേയും പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക