Image

അന്വേഷണം ടിവി അവതാരക കൂടിയായ പ്രശസ്ത ഗായികയിലേക്കും?

Published on 12 July, 2017
അന്വേഷണം ടിവി അവതാരക കൂടിയായ പ്രശസ്ത ഗായികയിലേക്കും?
ദിലീപിനെ അറസ്റ്റ് ചെയ്യ്തതിനു പിന്നാലെ ടിവി അവതാരക കൂടിയായ പ്രശസ്ത ഗായികയിലേക്കും കൂടി അന്വേഷണം നീങ്ങുന്നു.ഗായിക ദിലീപിന്റെ ബിനാമിയാണെന്നാണ് വിവരം.ഗായികയുടെ പേരില്‍ ദിലീപ് നിരവധി ഇടപാടുകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

കുറച്ചുനാളുകള്‍ക്ക് മുമ്ബ് ദിലീപിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയപ്പോള്‍ നികുതി വെട്ടിപ്പ് പിടികൂടിയിരുന്നു. ആ സമയത്ത് തന്നെ ഈ ഗായികയുടെ വീട്ടിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി നിരവധി ക്രമക്കേടുകള്‍ കണ്ടെത്തി. ലക്ഷക്കണക്കിന് രൂപ പിഴയടച്ചാണ് ഈ കേസില്‍ നിന്നും ഇരുവരും രക്ഷപ്പെട്ടത്. നോട്ട് നിരോധനത്തിന് മുന്‍പ് ദിലീപിന്റെയും ഗായികയുടെയും ബാങ്ക് അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. വലിയ ഒരു സംഖ്യ ഒരുമിച്ച് ദിലീപ് ഗായികയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതാണ് ആദായനികുതി വകുപ്പിന്റെ കണ്ണില്‍പ്പെട്ടത്.

വിവാഹത്തിന് മുന്‍പുതന്നെ കാവ്യമാധവന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വസ്തു ദിലീപ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കാവ്യയുടെ പല ബന്ധുക്കളുടെ പേരിലും ഇതുപോലെ നിക്ഷേപമുണ്ട്. ഇതൊക്കെ അന്വേഷണ പരിധിയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക